Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി...

പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ൽ അ​റി​വി​ന്റെ ജാ​ല​കം തു​റ​ക്കു​ന്നു; ഐ.​സി.​സി ലൈ​ബ്ര​റി -വാ​യ​നാ​മു​റി ഉ​ദ്ഘാ​ട​നം നാ​ളെ

text_fields
bookmark_border
പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ൽ അ​റി​വി​ന്റെ ജാ​ല​കം തു​റ​ക്കു​ന്നു;    ഐ.​സി.​സി ലൈ​ബ്ര​റി -വാ​യ​നാ​മു​റി ഉ​ദ്ഘാ​ട​നം നാ​ളെ
cancel
camera_alt

ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ദോ​ഹ: പു​സ്ത​ക പ്രേ​മി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി). ഐ.​സി.​സി​യു​ടെ അ​ബു ഹ​മൂ​ർ ആ​സ്ഥാ​ന​ത്ത് ഒ​രു​ങ്ങു​ന്ന ലൈ​ബ്ര​റി​യും വാ​യ​നാ​മു​റി​യും തി​ങ്ക​ളാ​ഴ്ച ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കും. പു​ത്ത​ൻ അ​റി​വു​ക​ളു​ടെ ജാ​ല​കം തു​റ​ന്നി​ട്ടാ​ണ് ഐ.​സി.​സി​യി​ൽ വി​പു​ല​മാ​യ ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത്. വാ​യ​ന​യും വി​ജ്ഞാ​ന കൈ​മാ​റ്റ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു​ക്കി​യ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ഐ.​സി.​സി ഹാ​ളി​ൽ അം​ബാ​സ​ഡ​ർ വി​പു​ൽ നി​ർ​വ​ഹി​ക്കും. ഖ​ത്ത​ർ നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഐ.​സി.​സി യിൽ ഒരുക്കിയ ലൈബ്രറി

ഖ​ത്ത​റി​ലെ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യാ​ണ് ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ശേ​ഖ​രി​ച്ച​ത്. സാ​ക്ഷ​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഭാ​ഷാ വൈ​വി​ധ്യ​ങ്ങ​ളെ നി​ല​നി​ർ​ത്താ​നും വ​രും​ത​ല​മു​റ​യി​ലേ​ക്ക് വാ​യ​നാ​ശീ​ലം പ​ക​ർ​ന്നു ന​ൽ​കാ​നും പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഒ​ത്തൊ​രു​മ​യു​ടെ തെ​ളി​വു​കൂടി​യാ​ണി​ത്. ഏ​ക​ദേ​ശം നൂ​റോ​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ക​ളു​മാ​ണ് ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ള്ള​ത്. പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്മ്യൂ​ണി​റ്റി -ഇ​ന്ത്യ​ൻ ഭാ​ഷാ ലൈ​ബ്ര​റി​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഇ​ത്. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് ഇവിടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, ച​രി​ത്ര -സാം​സ്കാ​രി​ക ഗ്ര​ന്ഥ​ങ്ങ​ൾ, ആ​ത്മ​ക​ഥ, ജീ​വ​ച​രി​ത്ര​ങ്ങ​ൾ, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യം, റ​ഫ​റ​ൻ​സ് പു​സ്ത​ക​ങ്ങ​ൾ, ആ​രോ​ഗ്യ -സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം വാ​യ​ന​ക്കാ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. പു​സ്ത​ക വാ​യ​ന ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​ത്തു​ചേ​രാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നു​മു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം, വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചും മ​റ്റ് വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​വ​ദി​ക്കാ​നു​ള്ള ഒ​രി​ടം ഒ​രു​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഐ.​സി.​സിയിൽ ഒരുക്കിയ റീഡിങ് റൂം

വി​ദ്യാ​ർ​ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, എ​ഴു​ത്തു​കാ​ർ, പ്രൊ​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ ഒ​ത്തു​ചേ​രു​ന്ന ഒ​രു സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി ലൈ​ബ്ര​റി​യെ മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ഭാ​വി​യി​ൽ സാ​ഹി​ത്യ സ​ദ​സ്സു​ക​ൾ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, വാ​യ​നാ ക്ല​ബ്ബു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ന്ത​നു ദേ​ശ്പാ​ണ്ഡെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഫ്സ​ൽ അ​ബ്ദു​ൽ മ​ജീ​ദ്, പ്ര​ദീ​പ് പി​ള്ളൈ, എ​ക്സ്റ്റേ​ണ​ൽ ആ​ക്റ്റി​വി​റ്റീ​സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ക്ല​ബ് മേ​ധാ​വി പൂ​ർ​വി ശ്രോ​ഫ്, ഇ​ൻ-​ഹൗ​സ് ആ​ക്റ്റി​വി​റ്റീ​സ് മേ​ധാ​വി വെ​ങ്ക​പ്പ ഭാ​ഗ​വ​തു​ല, ഫി​നാ​ൻ​സ് ഹെ​ഡ് ബി​ശ്വ​ജി​ത്ത് ബാ​ന​ർ​ജി, അ​ഫി​ലി​യേ​ഷ​ൻ ഹെ​ഡ് ര​വീ​ന്ദ്ര പ്ര​സാ​ദ്, ക​ൾ​ച്ച​റ​ൽ ആ​ക്റ്റി​വി​റ്റീ​സ് ഹെ​ഡ് ന​ന്ദി​നി അ​ബ്ബ​ഗൗ​ണി, സോ​ഷ്യ​ൽ മീ​ഡി​യ ഗെ​ഡ് സ​ന്ദീ​പ് ശ്രീ​രാ​മ​റെ​ഡ്ഢി, എ​ച്ച്.​ആ​ർ ഹെ​ഡ് രാ​കേ​ഷ് വാ​ഗ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICClibraryreading roomgulfexpatriate communityqatar​
News Summary - Opening the Web of Knowledge at the Expatriate Community; ICC Library-Reading Room Inauguration Day
Next Story