വീട്ടിൽ കഴിയുന്നവർക്കായി ഡാറ്റയുമായി ഉരീദു
text_fieldsദോഹ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ‘ഉരീദു സ്റ്റേ ഹോം വിത്ത് ഉരീദു’കാമ്പയിൻ തുട ങ്ങി. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗ നിർദേശങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്നതാണിത്. സാമൂഹിക സമ്പര്‍ക്കം കുറക്കുന്നതിെൻറ ഭാഗമായി സ്കൂള്‍പഠനം, ജോലി എന്നിവയെല്ലാം വീട്ടില്‍ തന്നെ നിര്‍വഹിക്കുന്ന സാഹചര്യത്തില്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ ഡാറ്റ ആവശ്യമായി വരുമെന്നതുകൊണ്ടാണ് ഉരീദു പുതിയ കാമ്പയിന് തുടക്കമിട്ടത്. വേഗത്തിലും മികച്ച രീതിയിലും ഇൻറര്‍നെറ്റ് ലഭ്യമാകാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു. ഇൻറര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അധിക ഡാറ്റയും മികച്ച വേഗതയും മൊബൈല്‍ വഴി സൗജന്യ പണമയക്കല്‍ സൗകര്യവുമാണ് ഉരീദു ഒരുക്കുന്നത്.
ഖത്തര്ന 5ജി, ഷഹ്രി 5ജി, ഡാറ്റാ സിം 5ജി വിഭാഗത്തിലെ പുതിയതും നേരത്തേ ഉള്ളതുമായ എല്ലാ ഉപഭോക്താക്കള്‍ക്കും ഡാറ്റ ഇരട്ടിയായി ലഭിക്കും. ഒപ്പം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഹല ഡാറ്റയും െഫ്ലക്സിയും ഉരീദു ആപ് വഴി റീചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ഡാറ്റയും ലഭിക്കും. ഉരീദു വണ്‍ കണക്ഷനുകളുള്ളവര്ക്ക് ഇൻറര്‍നെറ്റ് വേഗത അധിക ചാര്‍ജ് ഈടാക്കാതെ ഇരട്ടിപ്പിക്കാം. ഉരീദു ടി.വിയില്‍ കിഡ്സ്, ഫാമിലി പാക്കേജും സൗജന്യമായി ലഭ്യമാകും. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് സൗജന്യ ഡാറ്റ ലഭ്യമാകുക. മാര്‍ച്ച് 15 മുതല്‍ 31 വരെ മൊബൈല്‍ മണി വഴി പണം അയക്കുന്നവർക്ക് ട്രാന്സാക്ഷന് ഫീ സൗജന്യമാണ്.
കോവിഡ് പശ്ചാത്തലത്തിൽ പരസ്പരം അകലം പാലിച്ച് ജോലി ചെയ്യണമെന്നാണ് ഉരീദു ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ആപ്, സെല്‍ഫ് സര്‍വിസ് മെഷീന്, വെബ്സൈറ്റ് എന്നിവ വഴി സേവനങ്ങള്‍ നിര്‍വഹിക്കാം.
അതോടൊപ്പം 44144414 എന്ന നമ്പറില്‍ വാട്സ്ആപും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
