ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമദിനം; ഇൻകാസ് ഒ.ഐ.സി.സി ഖത്തർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമദിനത്തോട് അനുബന്ധിച്ച് ഇൻകാസ്-ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പാവപ്പെട്ടവരെ ചേർത്തുനിർത്തിയ ജനകീയ നായകൻ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമദിനത്തോട് അനുബന്ധിച്ച് ഇൻകാസ് - ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി, റെയാദ മെഡിക്കൽ സെന്റർ, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ, വെൽകെയർ ഫാർമസി എന്നിവയുമായി സഹകരിച്ച് ഫാമിലി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ മെഡിക്കൽ ചെക്ക്അപ്, കൺസൽട്ടേഷൻ, സൗജന്യ മരുന്നു വിതരണം, ഇന്ഷുറന്സ് ഡെസ്ക് തുടങ്ങി നിരവധി സേവനങ്ങൾ ഉണ്ടായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 250ഓളം പേർ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഐ.സി.ബി.എഫ് മുൻ സെക്രട്ടറി വർക്കി ബോബൻ, ഡോ. അബ്ദുൽ കലാം (റെയാദ എക്സിക്യൂട്ടിവ് ഡയറക്ടർ), അഷ്റഫ് കെ.പി (ഐ.പി.എച്ച്.എ.ക്യു പ്രസിഡന്റ് ആൻഡ് എം.ഡി വെൽകെയർ ഗ്രൂപ്), ഇൻകാസ് ഖത്തർ കോഴിക്കോട് മുഖ്യരക്ഷാധികാരി അഷറഫ് വടകര, അഡ്വൈസറി ബോർഡ് ചെയർമാൻ സി.വി. അബ്ബാസ്, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അത്തീക്ക് റഹ്മാൻ, ഇൻകാസ് ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് ഷമീർ മട്ടന്നൂർ, ഇൻകാസ് ഒ.ഐ.സി.സി കോട്ടയം ജില്ല സെക്രട്ടറി നെവിൻ കുര്യൻ എന്നിവർ സംസാരിച്ചു.പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയവൺ ഖത്തർ റിപ്പോട്ടർ ഫൈസൽ ഹംസക്ക് ജില്ല പ്രസിഡന്റ് വിപിൻ മേപ്പയൂരിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ മെമന്റോ നൽകി ആദരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അശോകൻ കേളോത്തിനെ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ആദരിച്ചു.റയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഡോ. അബ്ദുൽ കലാമിന് (റയാദ എക്സിക്യൂട്ടിവ് ഡയറക്ടർ) അഷ്റഫ് വടകരയും ഐ.പി.എച്ച്.എ.ക്യുവിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് സൂരജിന് ബഷീർ തൂവാരിക്കലും വെൽകെയർ ഫാർമസിക്കുള്ള ഉപഹാരം റഫീഖിന് വർക്കി ബോബനും കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

