‘ഫോട്ടാ’ അനുശോചിച്ചു
text_fieldsദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഫ്രൻഡ്സ് ഓഫ് തിരുവല്ല (ഫോട്ടാ) യോഗം അനുശോചിച്ചു.ജനങ്ങളുടെ സ്നേഹാദരവുകള്‍ നേടിയ അപൂർവ നേതാക്കളില്‍ ഒരുവനും എല്ലാവരെയും ഒരുപോലെ കാണുകയും ഒരോരുത്തരെയും കേള്‍ക്കാന്‍ ചെവികൊടുക്കുകയും ചെയ്ത രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു രക്ഷാധികാരി ഡോ. കെ.സി. ചാക്കോ പറഞ്ഞു.
പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് കുര്യന് നെടുംതറയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി റജി കെ. ബേബി സ്വാഗതവും കുരുവിള കെ. ജോര്‍ജ് നന്ദിയും പറഞ്ഞു. സജി പൂഴികാല, ജോര്‍ജ് കെ. തോമസ്, അലക്സ് തോമസ് എന്നിവര്‍ സംസാരിച്ചു.

