ഉമ്മൻ ചാണ്ടി അനുസ്മരണ ദിനാചരണം
text_fieldsഇൻകാസ് ഒ.ഐ.സി.സി ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ
പരിപാടിയിൽനിന്ന്
ദോഹ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്വത്തിന്റെ ഭാഗമായി ഇൻകാസ് ഒ.ഐ.സി.സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ചാലക്കുള്ള ശാന്തിദീപം സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നടത്തി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി.
കണ്ണൂർ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ജംനാസ് മാലൂർ, നേതാക്കന്മാരായ നിയാസ് മരക്കാർ, ശ്രീരാജ് എം.പി, സഞ്ജയ് രവീന്ദ്രൻ, പ്രിൻസിപ്പൽ ജലറാണി, എ.വി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്ന് പരിപാടിക്ക് മാറ്റുകൂട്ടി.

