ഓണോത്സവം-25; മെഗാ പൂക്കള മത്സരത്തിൽ ടീം പേൾ ജേതാക്കൾ
text_fieldsഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ഓണോത്സവം 2025 സീസൺ- 3
പരിപാടിയിൽനിന്ന്
ദോഹ: ഫറോക്ക് പ്രവാസി അസോസിയേഷൻ ഖത്തർ (എഫ്.പി.എ.ക്യു) റിയാദ മെഡിക്കൽ സെന്ററുമായി ചേർന്നു സംഘടിപ്പിച്ച ഓണോത്സവം 2025 സീസൺ- 3 സമാപിച്ചു. മെഗാ പൂക്കള മത്സരത്തിൽ ടീം പേൾ ഒന്നാം സമ്മാനം (3001 ഖത്തർ റിയാൽ) നേടി ചാമ്പ്യൻമാരായി.
ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം -ഖത്തർ ചാപ്റ്റർ രണ്ടാം സ്ഥാനവും (2001 ഖത്തർ റിയാൽ) ടീം ആർപ്പോ മൂന്നാം സ്ഥാനവും (1001റിയാൽ) നേടി. മെഗാ പായസ മത്സരത്തിൽ ഒന്നാം സമ്മാനം അനൂപ് (501 ഖത്തർ റിയാൽ), രണ്ടാം സ്ഥാനം റൈജു ജോർജ് (301 റിയാൽ), മൂന്നാം സ്ഥാനം ഷാക്കില (201 ഖത്തർ റിയാൽ) നേടി.
പൂക്കള മത്സരത്തിലെ ചാമ്പ്യന്മാർക്കുള്ള ട്രോഫിയും കാഷ് പ്രൈസും റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ ഷഫീഖ് സമ്മാനിച്ചു.
ഫസ്റ്റ് റണ്ണേഴ്സപ്പിനുള്ള കാഷ് പ്രൈസ് ടി.എസ്. ഖത്തർ ഓപറേഷൻ മാനേജർ റയീസ്, രണ്ടാം റണ്ണേഴ്സപ്പിനുള്ള കാഷ് പ്രൈസ് കോഴിക്കോടൻസ് ഡിസ്ട്രിബ്യൂട്ടേഴ്സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഫാരിസ് എന്നിവർ സമ്മാനിച്ചു.
പായസ മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള കാഷ് പ്രൈസ് നെല്ലറ ഗ്രൂപ്പ് മാനേജർ ഖാലിദ് സമ്മാനിച്ചു. ചടങ്ങിൽ മുഖ്യ സ്പോൺസർമാർക്ക് മെമന്റോ നൽകി ആദരിച്ചു. പ്രോഗ്രാം ചെയർപേഴ്സൻ ദീപ്തി നിധീഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

