Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്ല​സ് രണ്ടാംഘട്ട എൻറോൾമെന്റിന് മൂ​ന്നു​നാ​ൾ മാ​ത്രം

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്ല​സ് രണ്ടാംഘട്ട എൻറോൾമെന്റിന് മൂ​ന്നു​നാ​ൾ മാ​ത്രം
cancel

ദോ​ഹ: നോ​ർ​ക്ക റൂ​ട്ട്സ് പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര ആ​രോ​ഗ്യ -അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​വാ​ൻ ഇ​നി മൂ​ന്നു​നാ​ൾ മാ​ത്രം. നോ​ർ​ക്കാ കെ​യ​ർ പ്ല​സ് ര​ണ്ടാം​ഘ​ട്ട എ​ൻ​റോ​ൾ​മെ​ന്റ് സെ​പ്റ്റ​ബ​ർ 18 ന് ​അ​വ​സാ​നി​ക്കും. ദോ​ഹ​യി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നോ​ർ​ക്ക് ക്യാ​മ്പു​ക​ളും ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളും സം​ഘ​ടി​പ്പി​ച്ച് എ​ന്റോ​ൾ​മെ​ന്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ കൂ​ടു​ത​ൽ പേ​ർ പോ​ളി​സി​യ​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഗു​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് എ​ൻ​റോ​ൾ​മെ​ന്റ് കാ​ലാ​വ​ധി നീ​ട്ടാ​ന്‍ സ​ര്‍ക്കാ​റി​ന്റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, നി​ല​വി​ലെ പ്ര​വാ​സി​ക​ൾ​ക്ക് പി​ന്നീ​ട് ഇ​ൻ​ഷു​റ​ൻ​സി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ വ​ലി​യ പ്ര​യാ​സ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​ന്ന​ത്.

ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍ന്ന് ജോ​ലി​സ്ഥി​ര​ത​യി​ല്ലാ​യ്മ, ഉ​യ​ർ​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ, പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ എ​ന്നി​വ കാ​ര​ണം കൃ​ത്യ​സ​മ​യ​ത്ത് എ​ൻ​റോ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഇ​ത് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ഇ​പ്പോ​ൾ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ചേ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വീ​ണ്ടും അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കു​ടും​ബാം​ഗ​ങ്ങ​ളെ പി​ന്നീ​ട് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി പു​തു​ക്കു​മ്പോ​ൾ പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നോ അ​പ്ഗ്രേ​ഡ് ചെ​യ്യാ​നോ ഉ​ള്ള അ​വ​സ​രം എന്നിവ ഒരുക്കണ​മെ​ന്നും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ഉന്ന​യി​ക്കു​ന്നു. അ​ടു​ത്ത പു​തു​ക്ക​ൽ സ​മ​യ​ത്തും പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നും പ്രീ​മി​യം /സ്ലാ​ബി​ൽ മാ​റ്റം വ​രു​ത്താ​നും അ​വ​സ​രം ലഭ്യമാക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 24 മ​ണി​ക്കൂ​ർ ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ൻ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. നേ​ര​ത്തെ ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ടി​യി​രു​ന്ന പ​ല ശ​സ്ത്ര​ക്രി​യ​ക​ളും ചി​കി​ത്സ​ക​ളും ഇ​ന്ന് 'ഡേ-​കെ​യ​ർ' രീ​തി​യി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ പ​രി​ര​ക്ഷ സ​മ​യ പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നാ​ണ് പ്ര​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി ക​ൺ​സ്യൂ​മ​ബി​ൾ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ക​യി​ല്ലെ​ന്ന് നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ പ​റ​യു​ന്നു. ഇ​ത് അ​വ്യ​ക്ത​വും അ​ത്യാ​വ​ശ്യ​മാ​യ ക​ൺ​സ്യൂ​മ​ബി​ൾ​സി​ന് പോ​ലും പ​രി​ര​ക്ഷ ന​ൽ​കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യും ആ​വ​ശ്യ​മാ​യ ക​ൺ​സ്യൂ​മ​ബി​ൾ​സ് ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണെ​ന്ന് ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​റ​ഊ​ഫ് കൊ​ണ്ടോ​ട്ടി വി​ശ​ദീ​ക​രി​ച്ചു.

റോ​ബ​ർ​ട്ടി​ക് സ​ർ​ജ​റി​ക്ക് നി​ല​വി​ൽ 50 ശ​ത​മാ​നം കോ ​പോ​യ്മ​ന്റ് വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. എ​ന്നാ​ൽ, ആ​ധു​നി​ക ചി​കി​ത്സ​യി​ൽ റോ​ബോ​ട്ടി​ക് സ​ർ​ജ​റു​ക​ൾ ഏ​റെ ഫ​ല​പ്ര​ദ​വും സ​മ​യ​ലാ​ഭ​വും ന​ൽ​കു​ന്ന​തും പ്ര​യാ​സ​ര​ഹി​ത​വു​മാ​ണ്. പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ചു​രു​ങ്ങി​യ അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന് ഇ​ത്ത​രം ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ തേ​ടു​ന്ന​തി​നെ പ​രി​മി​ത​പ്പെ​ടു​ത്തും എ​ന്ന​തി​നാ​ൽ ഈ ​വ്യ​വ​സ്ഥ നീ​ക്കം ചെ​യ്യണം. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ലോ​ക​കേ​ര​ള സ​ഭ​യു​ടെ പോ​ർ​ട്ട​ൽ വ​ഴി​യും മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും സ​ർ​ക്കാ​റി​നെ​യും ഇ​ൻ​ഷു​റ​ൻ​സ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​കൂ​ല​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ബ്ദു​റ​ഊ​ഫ് കൊ​ണ്ടോ​ട്ടി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Only three days left for Norca Care Plus second phase enrollment
Next Story