ദോഹ: ഖത്തറിൽ ഫാമിലി വിസക്കുള്ള അപേക്ഷ ഇനി മുതൽ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴിയും മെട്രാഷ് ടു ആപ്പ് വഴിയും ചെയ്യാം. ഇൗ സേവനം കൂടി വെബ്ൈസെറ്റിലും ആപ്പിലും പുതുതായി ഉൾപ്പെടുത്തിയതായി പാസ്പോർട്ട് ആൻറ് എക്സ്പാട്രിയേറ്റ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അഹ്മദ് അൽ അതീഖ് പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി സേവനങ്ങൾ ഇതിനകം തന്നെ ഒ ാൺലൈനിൽ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിെൻറ https://portal.moi.gov.qa വെബ്സൈറ്റിലാണ് ഫാമിലി വിസക്ക് അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയത്.
വെബ്സൈറ്റിൽ തന്നെ മെട്രാഷ് ടു വിവരങ്ങളും ലഭ്യമാണ്. ഏതെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖയോ അപേക്ഷയോടൊപ്പം ഇല്ലെങ്കിൽ അക്കാര്യം അപേക്ഷകന് അറിയിപ്പായി ലഭിക്കുകയും ചെയ്യും. രാജ്യത്തെ വിദേശികൾക്കുള്ള ഇൗ സേവനം രണ്ട് മാസക്കാലമായി മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. പൂർണമായും വിജയകരമാണെന്ന് ഇക്കാലയളവിൽ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നേരിട്ട് അപേക്ഷകർ മന്ത്രാലയത്തെ സമീപിക്കുന്ന തിരക്ക് ഒഴിവാക്കാൻ കൂടിയാണ് ഒാൺലൈൻ സേവനം ഉൾപ്പെടുത്തിയത്.
എല്ലാ ദിവസവും ഇത് വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് ടുവിലും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.
ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്പോണ്സര് വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്. എക്സിറ്റ്പ്രവേശന ഇടപാടുകള്‍, മന്ത്രാലയത്തിെൻറ കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവക്കും മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും. ആറു ഭാഷകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്. രജിസ്റ്റർ ചെയ്താൽ വിരലടയാളം ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കാനാകും.