മെഡിക്കൽ റിപ്പോർട്ടുകൾക്ക് ഒൺലൈൻ സേവനം ഉപയോഗപ്പെടുത്താം -എച്ച്.എം.സി
text_fieldsനായിഫ് അൽ ശമ്മാരി
ദോഹ: മെഡിക്കൽ റിപ്പോർട്ടുകൾക്കായി എച്ച്.എം.സിയുടെ ഒാൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങളോടാവശ്യപ്പെട്ടു. കോർപറേഷന് കീഴിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലും മെഡിക്കൽ റിപ്പോർട്ട് ഒൺലൈൻ സേവനം ലഭ്യമാണെന്നും എച്ച്.എം.സി അറിയിച്ചു.
മെഡിക്കൽ റിപ്പോർട്ടുകൾക്കായുള്ള ഒൺലൈൻ സേവനം ഉപയോക്ത സൗഹൃദമാണെന്നും മെഡിക്കൽ റിപ്പോർട്ടിനായും അവയുടെ ഒറിജിനൽ പതിപ്പിനായും രോഗികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ഖത്തർ പോസ്റ്റ് വഴി റിപ്പോർട്ട് വീടുകളിലെത്തിക്കാനുള്ള സൗകര്യവും ഇതിലുണ്ടെന്നും എച്ച്.എം.സി മീഡിയ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ നായിഫ് അൽ ശമ്മാരി പറഞ്ഞു.
രോഗിക്കോ മറ്റൊൾക്കുവേണ്ടിയോ എച്ച്.എം.സി വെബ്സൈറ്റ് വഴി റിപ്പോർട്ടിനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകന്‍റെ മൊബൈൽ നമ്പർ ഹമദ് ഹെൽത്ത് കാർഡുമായി ബന്ധിപ്പിച്ചതാണെന്ന് ഉറപ്പുവരുത്തണം. അപേക്ഷയുടെ വെരിഫിക്കേഷനായി ഒ.ടി.പി പ്രസ്തുത നമ്പറിലേക്കായിരിക്കും എത്തുക.
അപേക്ഷകന് 18 വയസ്സ് തികഞ്ഞിരിക്കണം. അനുമതിരേഖ സമർപ്പിക്കണം. യഥാർഥ രേഖകൾ ഹാജരാക്കുകയാണെങ്കിൽ കുട്ടികൾക്കും ചെറുമക്കൾക്കുമായി രക്ഷിതാക്കൾക്കോ അല്ലെങ്കിൽ രക്ഷിതാക്കൾക്ക് വേണ്ടി മക്കൾക്കോ ഭാര്യക്ക്, ഭർത്താവിന്, രക്ഷിതാവിന്, പിതാമഹന് എന്നിവർക്കെല്ലാം മെഡിക്കൽ റിപ്പോർട്ടിനായി അപേക്ഷ സമർപ്പിക്കാം.
ഖത്തർ ഐ.ഡി, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, പണമിടപാടുകൾക്കായി െക്രഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ അപേക്ഷ സമർപ്പിക്കുന്ന വ്യക്തി നൽകണം.
എച്ച്.എം.സി വെബ്സൈറ്റിൽ മെഡിക്കൽ റിപ്പോർട്ട് പേജിലാണ് അപേക്ഷിക്കുന്നതിനായുള്ള വിവരങ്ങൾ നൽകേണ്ടത്. ഇംഗ്ലീഷിലും അറബിയിലും സൗകര്യം ലഭ്യമാണ്. ഖത്തർ പോസ്റ്റ് വഴി റിപ്പോർട്ടിന്‍റെ യഥാർത്ഥ പതിപ്പ് ആവശ്യപ്പെടാനോ അല്ലെങ്കിൽ ഇ-മെയിൽ വഴി റിപ്പോർട്ട് ലഭ്യമാക്കുന്നതിനോ സൗകര്യമുണ്ട്. അപേക്ഷ സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാകും. ലാബ് പരിശോധന ഫലങ്ങൾ മൂന്ന് ദിവസങ്ങൾക്കുള്ളിലും ലഭ്യമാകും.
ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വിമൻസ് വെൽനസ് റിസർച് സെൻററിലെ രണ്ടാം നിലയിലുള്ള ഓഫിസിൽ നിന്നും റിപ്പോർട്ട് നേരിട്ട് കൈപ്പറ്റാം. രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയാണ് ഈ സൗകര്യം.
മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് releaseofInformation@hamad.qa എന്ന ഇ-മെയിൽ വഴിയോ അല്ലെങ്കിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ 40251563/ 40251564 / 40251566 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. എച്ച്.എം.സി കസ്റ്റമർ സർവീസ് ഹെൽപ് ഡെസ്കായ നസ്മഅക് (16060) മുഖേനയും വിവരങ്ങൾ ചോദിച്ചറിയാം.
2020 നവംബർ മുതലാണ് എച്ച്.എം.സി മെഡിക്കൽ റിപ്പോർട്ട് ഒാൺലൈൻ സേവനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

