Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതു​ല്യ​താ...

തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കും

text_fields
bookmark_border
തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കും
cancel
camera_alt?????????????? ???????????????????? ????????????? ???????? ????. ??????? ????????????? ???????? ??? ????????, ????????????????? ?????????????? ?????? ??????????? ?????????? ???? ??? ????????, ????????????? ????????????????? ???????? ?????? ???????? ?????????? ???????? ????????????????? ??????????????????

ദോ​ഹ: രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ​താ സ​ ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്ര​ലാ​യം പു​തി​യ ഒാ​ൺ​ലൈ​ൻ സേ​വ​ന​മാ​രം​ഭി​ച്ചു. ഖ​ത്ത​റി​ലേ​ക്ക് പു​തു​താ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സേ​വ​ന​ത്തി​െൻറ ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടാ​നാ​കു​മെ​ന്നും സേ​വ​നം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ മ​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്സൈ​റ്റ് (https://certificate.edu.gov.qa) ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. പേ​ഴ്സ​ണ​ൽ ക​മ്പ്യൂ​ട്ട​റി​ൽ​നി​ന്നോ മൊ​ബൈ​ലി​ൽ നി​ന്നോ ടാ​ബ്​​ലെ​റ്റു​ക​ളി​ൽ​നി​ന്നോ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി സൗ​ജ​ന്യ നി​ര​ക്കി​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​വാ​ല്വേ​ഷ​ൻ വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഖാ​ലി​ദ് അ​ൽ ഹ​ർ​ഖാ​ൻ പ​റ​ഞ്ഞു.


സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും വേ​ണ്ടി തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് പു​തി​യ സേ​വ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ 100 ശ​ത​മാ​ന​വും ഇ​ല​ക്േ​ട്രാ​ണി​ക് ആ​യി​രി​ക്കു​മെ​ന്നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യ ആ​സ്​​ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഖാ​ലി​ദ് അ​ൽ ഹ​ർ​ഖാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ഴാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ് മ​ന്ത്രാ​ല​യ​ത്തി​ൽ ല​ഭി​ച്ചി​രു​ന്ന​തെ​ന്നും പു​തി​യ ഒ​ൺ​ലൈ​ൻ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും കാ​ല​താ​മ​സ​വും പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ൽ ഹ​ർ​ഖാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്കും സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്.


അ​പേ​ക്ഷ ന​ൽ​കി​യ​തി​നു​ശേ​ഷം തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ക്കാ​നു​ള്ള ചു​രു​ങ്ങി​യ സ​മ​യം ഒ​രു ദി​വ​സ​വും കൂ​ടി​യ സ​മ​യം ര​ണ്ട് ദി​വ​സ​വു​മാ​ണ്. സ്​​കൂ​ൾ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ, യൂ​നി​വേ​ഴ്സി​റ്റി തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ, സ്വ​കാ​ര്യ ചെ​ല​വി​ൽ യൂ​നി​വേ​ഴ്സി​റ്റി പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി എ​ന്നി​ങ്ങ​നെ മൂ​ന്ന് സേ​വ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യ​ത്. സ്​​കൂ​ൾ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യും ഖ​ത്ത​ർ താ​മ​സാ​നു​മ​തി ഉ​ണ്ടാ​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsonline certificate
News Summary - online certificate-qatar-gulf news
Next Story