കുത്തിവെപ്പ് ഒരാഴ്ച പിന്നിട്ടു, ആർക്കും ഗുരുതരപാർശ്വഫലങ്ങളില്ല
text_fieldsഡോ. സമ്യ അൽ അബ്ദുല്ല
ദോഹ: ഖത്തറിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുേമ്പാഴും വാക്സിൻ സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങൾ ഇല്ല. സാധാരണ വാക്സിൻ സ്വീകരിക്കുേമ്പാഴുണ്ടാവുന്ന ചെറിയ ചൂടുള്ള പനി, നേരിയ തലവേദന, ക്ഷീണം, കണ്ണുവേദന എന്നിവ മാത്രമേ ചിലരിലെങ്കിലും ഉള്ളൂ.
ഇത്തരം പാർശ്വഫലങ്ങൾ പലതും കുത്തിവെപ്പടുക്കുന്ന സ്ഥലത്തുനിന്നുതന്നെ അനുഭവപ്പെടുന്നതുമാണ്. കോവിഡ് വാക്സിെൻറ കാര്യത്തിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും വാക്സിൻ എല്ലാവരും എടുക്കുന്നതോടെ ഖത്തറിൽ സാധാരണ ജീവിതത്തിലേക്ക് പൂർണമായും മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ഓപറേഷൻസ് വാക്സിനേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സമ്യ അൽ അബ്ദുല്ല പറഞ്ഞു.
ഫൈസർ ബയോൻടെക് വാക്സിെൻറ മുൻകാല പരിശോധനകളുെടയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ വാക്സിൻ എടുത്തുകഴിഞ്ഞാൽ ഗുരുതരമായ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞേ ഉണ്ടാവൂവെന്ന് തെളിഞ്ഞതാണ്. ഏറെ ഫലപ്രദമായ കോവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ആദ്യഘട്ടത്തിൽ മുൻഗണനപട്ടികയിൽ ഉള്ളവർ എത്രയും പെട്ടെന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.