ഡോക്ടർമാരുടെ ലൈസൻസ്: നടപടിക്കായി ഒരു കമ്പനി കൂടി
text_fieldsദോഹ: ഖത്തറിൽ ഹെൽത്ത് പ്രാക്ടീസ് നടത്തുന്നവരുടെ രജിസ്േട്രഷനും ലൈസൻസിംഗിനുമായുള്ള പരിശോധന നടപടികൾക്കായി ഒരു കമ്പനിയെ കൂടി ക്യൂ സി എച്ച് പി (ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത് പ്രാക്ടീഷണേഴ്സ്) നിയമിച്ചു. മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനുള്ള ലൈസൻസ് നടപടികൾ വേഗത്തി ലാക്കുന്നതിെൻറ ഭാഗമായാണിത്.
ഹെൽത്ത് കെയർ പ്രാക്ടീസിനുള്ള ലൈസൻസിംഗിനും രജിസ്േട്രഷനുമായുള്ള പ്രാഥമിക വെരിഫിക്കേഷൻ നടപടികൾക്കായി ഗൾഫ് ബ്രിഡ്ജ് സർവീസസു(ജി ബി എസ്)മായാണ് ക്യു സി എച്ച് പി കരാറിലെത്തിയിരി ക്കുന്നത്.
ൈപ്രമറി സോഴ്സ് വെരിഫിക്കേഷനായി (പി എസ് വി) നിയമിക്കപ്പെടുന്ന രണ്ടാമത്തെ അംഗീകൃത സേവന ദാതാക്കളാണ് ജി ബി എസ്.
മെഡിക്കൽ പ്രാക്ടീസിനുള്ള ലൈസൻസിംഗിനും രജിസ്േട്രഷനും ആവ ശ്യമായ അടിസ്ഥാന മാനദണ്ഡങ്ങളാണ് ൈപ്രമറി സോഴ്സ് വെരിഫിക്കേഷൻ.
ഹെൽത്ത് പ്രാക്ടീഷണേഴ്സിനുള്ള സാക്ഷ്യപത്രങ്ങളുടെ കാലാവധി നിർണയിക്കുന്നതിന് രണ്ട് അംഗീകൃത കമ്പനികൾക്കിടയിൽ മത്സര ക്ഷമത കൊണ്ടുവരുന്നതിന് പുതിയ തീരുമാനം ഗുണകരമാകുമെന്ന് ക്യു സി എച്ച് പി ആക്ടിംഗ് സി ഇ ഒ ഡോ. സമർ അബൂൽ സഈദ് പറഞ്ഞു. അതേസമയം, ഖത്തറിൽ പ്രാക്ടീസ് നടത്താനുദ്ദേശിക്കുന്നവർക്കാവശ്യമായ പി എസ് വി സേവനം ലഭ്യമാക്കു ന്നതിന് പുതുതായി നിയമിക്കപ്പെട്ട ജി ബി എസുമായോ നിലവിലെ കമ്പനിയായ ഡാറ്റാഫ്ളോയുമായോ ബ ന്ധപ്പെടാവുന്നതാണ്.
ജി ബി എസിെൻറ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തിരമോ പൊതുജനാരോഗ്യമന്ത്രാല യത്തിെൻറ കസ്റ്റമർ സർവീസ് കൗണ്ടർ വഴിയോ ദോഹയിലെ അംഗീകൃത കമ്പനികളുടെ ഓഫീസുമായി ബ ന്ധപ്പെട്ടോ ഇതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
നേരത്തെ, മഡെിക്കല് പ്രാക്ടീസ് നടത്തുന്നതിനാവശ്യമായ ലൈസൻസിനുള്ള നടപടികൾ വേഗത്തിലാക്കിയ തായി ക്യു സി എച്ച് പി വ്യക്തമാക്കിയിരുന്നു. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ക്യു സി എച്ച് പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
