യാത്രകൾക്ക് ഒറ്റ ക്ലിക്ക്; ‘മൈട്രിപ്സ് ട്രാവൽ’ ലോഞ്ച് ചെയ്തു
text_fieldsമൈട്രിപ്സ് ട്രാവൽ ലോഞ്ചിങ് ചടങ്ങിൽ അൽ ജാബർ ഗ്രൂപ്
ചെയർമാൻ മുഹമ്മദ് സുൽത്താൻ അൽ ജാബർ മറ്റ് അതിഥികൾക്കൊപ്പം
ദോഹ: യാത്രാ ആവശ്യങ്ങളെല്ലാം വിരൽതുമ്പിൽ പരിഹാരവുമായി മൈട്രിപ്സ് ട്രാവൽ (www.mytrips.travel) ദോഹയിൽ ലോഞ്ച് ചെയ്തു. ഖത്തറിലെ അൽ ജാബർ ഗ്രൂപ്പും കുവൈത്തിലെ അൽ റാഷിദ് ഇന്റർനാഷനൽ ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ഖത്തരി പൗരന്മാർക്കും പ്രവാസികൾക്കും മികച്ച സേവനം ഒരുക്കുന്ന ‘മൈട്രിപ്സ്ട്രാവൽ’ യാത്രാസഹായ പോർട്ടൽ പ്രവർത്തനമാരംഭിച്ചത്.
ഖത്തറിലുള്ളവരുടെ വൈവിധ്യമാർന്ന യാത്രാ ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും അനുസൃതമായി വേഗമേറിയതും കാര്യക്ഷമവുമായ യാത്രാസേവനങ്ങൾ നൽകുക എന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം.
യാത്രാമാറ്റങ്ങൾ, റദ്ദാക്കലുകൾ, റീഫണ്ടുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന സേവനങ്ങൾ നിർവഹിക്കാൻ പ്രതിബദ്ധരാണെന്ന് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിമാനടിക്കറ്റുകൾ, ഹോട്ടലുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിസ സേവനം, ഇൻഷുറൻസ് ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്ന പാക്കേജുകളുമായി വിപുലമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
450ലധികം എയർലൈനുകളിലേക്കും നൂറിലധികം പാക്കേജുകളിലേക്കും ‘മൈട്രിപ്സ്ട്രാവൽ’ യാത്രാ അനുഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. അൽ ജാബർ ഗ്രൂപ് ചെയർമാൻ മുഹമ്മദ് സുൽത്താൻ അൽ ജാബർ, അൽ റാഷിദ് ഇന്റർനാഷനൽ ഗ്രൂപ് സി.ഇ.ഒ രവി വാര്യർ, അൽ റാഷിദ് ഇന്റർനാഷനൽ ഗ്രൂപ് സി.എഫ്.ഒ പ്രദീപ് മേനോൻ, അൽ ജാബർ ഗ്രൂപ് ഡയറക്ടറും സെഞ്ച്വറി ഹോട്ടൽസ് സാലാഹ് ഖതീബ് ക്ലസ്റ്റർ ജനറലുമായ അഹമ്മദ് ജാബർ, അൽ ജാബർ ട്രാവൽസ് ആൻഡ് ടൂർസ് ജനറൽ മാനേജർ ദിലീപ് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഖത്തറിലെ ട്രാവൽ മേഖലയിൽ സജീവമായ അൽ ജാബർ ഗ്രൂപ്പിനു കീഴിലെ പുതു സംരംഭമാണ് മൈ ട്രാവൽ ട്രിപ്സ്. എ.ടി.ജി ഖത്തർ, ക്രൂസ് ഗുരു ഖത്തർ തുടങ്ങിയ വിവിധ സംരംഭങ്ങളുമായി യാത്രക്കായുള്ള ഏകജാലക ട്രാവൽ ഷോപ്പ് എന്ന നിലയിൽ പ്രശസ്തമാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

