മധുരമീയോണം കുവാഖിനൊപ്പം; കുവാഖ് ഓണാഘോഷം
text_fieldsകുവാഖ് ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി "മധുരമീയോണം കുവാഖിനൊപ്പം" പുണെ യൂനിവേഴ്സിറ്റി ഹാളിൽ അരങ്ങേറി.
പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് ടി.വി. സന്തോഷ്, മീഡിയ പ്ലസ് മാനേജിങ് ഡയറക്ടർ ഡോ. അമാനുല്ല, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദു റഹ്മാൻ, ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റിയംഗം ഹംസ കുനിയിൽ, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ഖജാൻജി ആനന്ദജൻ, കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, വനിതവേദി പ്രസിഡന്റ് ഷീജ സിദ്ധാർഥൻ, ജനറൽ സെക്രട്ടറി ജ്യോതി രമേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ രജീഷ് കായക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയിൽ കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, ശാന്തി മോൾ ഷെറിൻ എന്നിവർ അവതാരകരായി. കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
വാദ്യകലാസംഘം മേളം ദോഹയിലെ കലാകാരന്മാരുടെ മേള പ്രകടനവും പത്തിലധികം ഗായിക ഗായകന്മാരെ അണിനിരത്തി അവതരിപ്പിച്ച ഓണസല്ലാപം സംഗീതവിരുന്നും ആസ്വാധകരുടെ മനം കവർന്നു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, മുതിർന്ന മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ആർ.ജെ. സൂരജ് തുടങ്ങിയവർ സംസാരിച്ചു.
36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുൻ സെക്രട്ടറി രതീശൻ ടി.ഇക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. സംഘടനയുടെ സ്നേഹോപഹാരം പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവും നികേഷ് കുമാറും ചേർന്ന് കൈമാറി. സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

