അടൂർ എൻജി. കോളജ് അലുമ്നി ഓണാഘോഷം
text_fieldsഅടൂർ എൻജിനീയറിങ് കോളജ് അലുമ്നി ഓണാഘോഷം
ഇ.എം. സുധീർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കോളജ് ഓഫ് എൻജിനീയറിങ് അടൂർ ഖത്തർ പൂർവ വിദ്യാർഥി സംഘടനയുടെ ഓണാഘോഷം ‘ആർപ്പോ 2024’, ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്കിൽവെച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രശാന്ത് മാത്യു അധ്യക്ഷനായി.
കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ഉദ്ഘാടനം ചെയ്തു. പ്രവർത്തന നിയമാവലി ഖത്തർ എൻജിനീയേഴ്സ് ഫോറം ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ പ്രകാശനം ചെയ്തു.
സിനിമാതാരം ഹരിപ്രശാന്ത് മുഖ്യാതിഥിയായി. 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. ട്രഷറർ അബുലൈസ് എം.വി സ്വാഗതവും, ജനറൽ സെക്രട്ടറി അരുൺ കെ. മോഹൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

