ലോയേഴ്സ് ഫോറം ഓണാഘോഷം
text_fieldsഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം ഓണാഘോഷത്തിൽ പങ്കെടുത്തവർ
ദോഹ: വ്യത്യസ്ത മേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യൻ അഭിഭാഷകരുടെ കൂട്ടായ്മ ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം (ഐ.എൽ.ഇ.എഫ്) അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ഹോട്ടൽ ശർവാ ഖിസയിൽ നടന്ന പൊന്നോണം പരിപാടിയിൽ നിരവധിപേർ പങ്കാളികളായി. അഡ്വ. ഹണിമോൾ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ അഡ്വ. എം. ജാഫർഖാൻ പ്രവർത്തനം വിശദീകരിച്ചു. ജനറൽബോഡിയിൽ അഭിഭാഷകരായ സക്കരിയ കൊടുവള്ളി, ഷീജ അനീസ്, റിച്ചാർഡ് രാജേഷ്, റിയാസ്, നൗഷാദ് കൊയിലാണ്ടി, അബൂബക്കർ തൃശൂർ, ഹബീബ് ചേറ്റുവ, നിശാന്ത് എന്നിവർ സംസാരിച്ചു. മഞ്ജുഷ ശ്രീജിത്ത് സ്വാഗതവും സജിമോൻ നന്ദിയും പറഞ്ഞു. ഇസ്സുദ്ദീൻ എടവനക്കാട് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

