Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഘോ​ഷ​ത്തോ​ടെ...

ആ​ഘോ​ഷ​ത്തോ​ടെ ന​ടു​മു​റ്റം ഓ​ണോ​ത്സ​വം

text_fields
bookmark_border
ആ​ഘോ​ഷ​ത്തോ​ടെ ന​ടു​മു​റ്റം ഓ​ണോ​ത്സ​വം
cancel
camera_alt

ന​ടു​മു​റ്റം ഖ​ത്ത​ർ ഓ​ണോ​ത്സ​വ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എം.​എ.​എം.​ഒ കോ​ള​ജ് അ​ലും​നി ടീം

ദോ​ഹ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ടു​മു​റ്റം ഖ​ത്ത​ർ ഓ​ണോ​ത്സ​വം 2022 എ​ന്ന​പേ​രി​ല്‍ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റ​യ്യാ​നി​ലെ അ​ൽ റ​യ്യാ​ൻ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ രാ​വി​ലെ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ വൈ​കീ​ട്ടു​വ​രെ നീ​ണ്ടു​നി​ന്നു. ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ ബാ​ബു​രാ​ജ്, ഐ.​സി.​ബി.​എ​ഫ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ ര​ജ​നി മൂ​ർ​ത്തി, ഐ.​സി.​സി മു​ൻ പ്ര​സി​ഡ​ന്‍റ് മി​ല​ൻ അ​രു​ൺ, ലോ​ക കേ​ര​ള സ​ഭാം​ഗം ഷൈ​നി ക​ബീ​ർ, ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് മു​നീ​ഷ് എ.​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ബ്ദു​ൽ ബാ​സി​ത്, റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ബ്രാ​ഡ്മ ഖ​ത്ത​ർ ഫു​ഡ് സെ​യി​ൽ​സ് മാ​നേ​ജ​ര്‍ അ​ന​സ് കൊ​ല്ലം​ക​ണ്ടി, അ​ബ്ദു​ർ​റ​ഹീം വേ​ങ്ങേ​രി, ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ന​ടു​മു​റ്റം പ്ര​സി​ഡ​ന്‍റ് സ​ജ്ന സാ​ക്കി സ്വാ​ഗ​തം പ​റ​ഞ്ഞു. ന​ടു​മു​റ്റ​വു​മാ​യി സ​ഹ​ക​രി​ച്ചു ഫോ​ക്ക​സ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ ന​ട​പ്പാ​ക്കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ രൂ​പ​രേ​ഖ വേ​ദി​യി​ല്‍ ഫോ​ക്ക​സ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ അ​ഡ്മി​ൻ മാ​നേ​ജ​ര്‍ അ​ബ്ദു​ൽ ബാ​സി​ത് ന​ടു​മു​റ്റം പ്ര​സി​ഡ​ന്‍റ് സ​ജ്ന സാ​ക്കി​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

എ​ട്ടു​മ​ണി​ക്ക് പ​തി​മൂ​ന്നോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ഖ​ത്ത​ർ വേ​ൾ​ഡ്ക​പ്പ് എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു പൂ​ക്ക​ള​മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.




(​ര​ണ്ടാം സ്ഥാ​നം നേടിയ ക്യു.​എ​സ്.​സി.​ടി ടീം)

എം.​എ.​എം.​ഒ കോ​ള​ജ് അ​ലും​നി ഒ​ന്നാം സ്ഥാ​നം നേ​ടി. ക്യു.​എ​സ്.​സി.​ടി ടീം ​ര​ണ്ടാം സ്ഥാ​ന​വും എ​ഫ്.​ഐ.​എ​ൻ.​ക്യു ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ലാ​ൽ കെ​യേ​ഴ്സ് ആ​ൻ​ഡ് മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് ഓ​ൺ​ലൈ​ൻ യൂ​നി​റ്റ്, കെ​പ്‍വ ഖ​ത്ത​ർ, ലാ​വ​ൻ​ഡ​ർ എ​ന്നീ ടീ​മു​ക​ൾ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​തി​ഥി​ക​ളാ​യ പി.​എ​ൻ ബാ​ബു​രാ​ജ്, ര​ജ​നി മൂ​ർ​ത്തി, മി​ല​ൻ അ​രു​ൺ, അ​ബ്ദു​ൽ ബാ​സി​ത് തു​ട​ങ്ങി​യ​വ​ർ സ​മ്മാ​നി​ച്ചു. സു​ധീ​ർ ബാ​ബു, ഷ​ഫ ജാ​വേ​ദ്, പി.​കെ. സു​ധീ​ർ ബാ​ബു എ​ന്നി​വ​രാ​ണ് പൂ​ക്ക​ള​മ​ത്സ​ര​ത്തി​ന് വി​ധി നി​ർ​ണ​യി​ച്ച​ത്.



(മൂ​ന്നാം സ്ഥാ​നം നേടിയ എ​ഫ്.​ഐ.​എ​ൻ.​ക്യു ടീം)

സ്ത്രീ​ക​ളും കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ ഓ​ണ​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്തു. ന​ടു​മു​റ്റം പ്ര​സി​ഡ​ന്‍റ് സ​ജ്ന സാ​ക്കി, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ നി​ത്യ സു​ബീ​ഷ്, നു​ഫൈ​സ, ഫാ​ത്വി​മ ത​സ്നീം, സ​കീ​ന അ​ബ്ദു​ല്ല, റു​ബീ​ന, നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ൽ, ന​ജ്​​ല ന​ജീ​ബ്, ജോ​ളി തോ​മ​സ്, സു​മ​യ്യ താ​സീ​ൻ, ല​ത കൃ​ഷ്ണ, ഹ​മാ​മ ഷാ​ഹി​ദ്, ശാ​ദി​യ ശ​രീ​ഫ്, ഹു​മൈ​റ വാ​ഹി​ദ്, ഷെ​റി​ൻ ഫ​സ​ൽ, റ​ഹീ​ന സ​മ​ദ്, സ​ന ന​സീം, ഖ​ദീ​ജാ​ബി നൗ​ഷാ​ദ്, അ​ജീ​ന, മാ​ജി​ദ, സ​നി​യ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2022
News Summary - Onam was celebrated
Next Story