Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ൻ...

ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ    ഓ​ണാ​ഘോ​ഷം
cancel
camera_alt

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ തീ​ർ​ത്ത പൂ​ക്ക​ളം

ദോ​ഹ: മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ള്‍ക്ക് നി​റം​പ​ക​ര്‍ന്നു​കൊ​ണ്ട് ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു.

തി​രു​വോ​ണ​ദി​ന​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍ന്ന് ഓ​ണ​മാ​ഘോ​ഷി​ച്ച​ത്. സ്കൂ​ള്‍ വ​രാ​ന്ത​യി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ര്‍ന്ന് പൂ​ക്ക​ളം ഒ​രു​ക്കി. ക​ലാ​സാ​ഹി​ത്യ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം പ്രി​ന്‍സി​പ്പ​ല്‍ റ​ഫീ​ക്ക് റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍ന്ന പ്രി​ന്‍സി​പ്പ​ല്‍ കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യാ​ഘോ​ഷ​മാ​യ ഓ​ണം സാം​സ്കാ​രി​ക ഐ​ക്യ​വും മാ​ന​വ​സാ​ഹോ​ദ​ര്യ​വും വി​ളം​ബ​രം ചെ​യ്യു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്കൂ​ളി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന സാ​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍ന്ന് ഒ​രു​ക്കി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ഓ​ണ​പ്പാ​ട്ടു​ക​ള്‍, ഓ​ണ​ക്ക​വി​ത​ക​ള്‍, തി​രു​വാ​തി​ര​ക്ക​ളി, നാ​ടോ​ടി​നൃ​ത്തം എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സ​ലി​ല്‍ ഹ​സ​ന്‍, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ബു​ഷ​റ പി.​കെ, നാ​സി​യ സ​ലിം, മി​ഹ്റാ​ജ് അ​ലി, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി പ്ര​സാ​ദ് പി, ​മ​ല​യാ​ളം അ​ധ്യാ​പി​ക നി​മി​ഷ സെ​ബി എ​ന്നി​വ​ര്‍ ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsstudentonamTEACHERCelibration
News Summary - Onam celibration at Shanthiniketan School
Next Story