ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: മലയാളിയുടെ ഗൃഹാതുരസ്മരണകൾക്ക് നിറം പകർന്നുകൊണ്ട് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ഓണം ആഘോഷിച്ചു. മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഉത്രാടദിനമായ വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ചാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ വരാന്തയിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വർണാഭമായ പൂക്കളം ഒരുക്കിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.
മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഹാളിൽ നടന്ന സാസ്കാരിക സമ്മേളനത്തിൽ ഓണപ്പാട്ടുകൾ, ഓണക്കവിതകൾ, തിരുവാതിരക്കളി, നാടോടിനൃത്തം, സംഘഗാനം വഞ്ചിപ്പാട്ട് തുടങ്ങി വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.
ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ച പ്രിൻസിപ്പൽ റഫീഖ് റഹീം കേരളീയോത്സവമായ ഓണം സാംസ്കാരിക ഐക്യവും മാനവസാഹോദര്യവും വിളംബരം ചെയ്യുന്നതാണെന്നു ചൂണ്ടിക്കാട്ടി. വൈസ് പ്രിൻസിപ്പൽ സുജിത് കുമാർ, അക്കാദമിക് സൂപ്പർ വൈസർമാരായ നാസിയ സലിം, വെയിൻ, മലയാളവിഭാഗം അധ്യക്ഷൻ പ്രസാദ് പി. എന്നിവർ ഓണാശംസകൾ നേർന്നു. മലയാളം അധ്യാപിക ലിനി വർഗീസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

