Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓൺ അറൈവൽ വിസ; ഹോട്ടൽ...

ഓൺ അറൈവൽ വിസ; ഹോട്ടൽ ബുക്കിങ്​ വിൻഡോ ഒഴിവാക്കി 'ഡിസ്കവർ ഖത്തർ'

text_fields
bookmark_border
Discover Qatar
cancel
Listen to this Article

ദോഹ: ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന്​ രാജ്യങ്ങളിൽ നിന്നുള്ള 'വിസ ഓൺ അറൈവൽ' യാത്രക്കാർക്കുള്ള ഹോട്ടൽ ബുക്കിങ്ങ്​ വിൻഡോ ഒഴിവാക്കി ഡിസ്കവർ ഖത്തർ. ​ചൊവ്വാഴ്ച പുതിയ നിർദേശത്തിനു പിന്നാലെയായിരുന്നു ഇന്ത്യ, ഇറാൻ, പാകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള ഓൺ അറൈവൽ യാത്രക്കാർക്ക്​ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്​ ചെയ്യണമെന്ന നിർദേശം വന്നത്​.

ഇതിന്‍റെ അടിസ്ഥാനത്തിൽ ബുക്കിങ്​ വിൻഡോ ആരംഭിക്കുകയും നടപടികൾ സജീവമാവുകയും ചെയ്തിരുന്നു. എന്നാൽ, ബുധനാഴ്ച ഉച്ചയോടെ 'ഡിസ്കവർ ഖത്തർ' വെബ്​സൈറ്റിലെ വിസ ഓൺ അറൈവൽ വിൻഡോ ഒഴിവാക്കി​. മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന്​ ഡിസ്​കവർ ഖത്തർ ഹെൽപ്​ലൈൻ അറിയിച്ചു. പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്ല്യത്തിൽ വരുമെന്നായിരുന്നു അറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:On Arrival VisaDiscover Qatar
News Summary - On Arrival Visa; hotel bookingthrough 'Discover Qatar' window only
Next Story