ഓൺ അറൈവൽ വിസ ഓൺലൈനായി പുതുക്കാം
text_fieldsദോഹ: ഖത്തറിൽ ഓൺ അറൈവൽ വിസ നീട്ടുന്നതിനും പുതുക്കുന്നതിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ഓഫിസുകളിലോ സർവിസ് സെന്ററുകളിലോ നേരിട്ട് പോകേണ്ടതില്ലെന്ന് അഭ്യന്തര മന്ത്രാലയം. അപേക്ഷകർ മന്ത്രാലയത്തിന്റെ moi.gov.qa ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആവശ്യമായ വിവരങ്ങൾ നൽകി നടപടികൾ ഓൺലൈനായി പൂർത്തിയാക്കാം. സ്പോൺസർ, പ്രതിനിധി അല്ലെങ്കിൽ സാധുവായ ഖത്തർ ഐ.ഡി നമ്പറും അപേക്ഷ സമർപ്പിച്ച തീയതിയും ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കാനും അപേക്ഷിക്കാനും സാധിക്കും.
അപേക്ഷ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പായി അപേക്ഷകർ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെ പട്ടിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ആവശ്യമായ വിവരങ്ങളും ഇൻഷുറൻസ് നിബന്ധനകളും പൂർത്തിയാക്കിയ ശേഷം അപേക്ഷകർക്ക് അനുയോജ്യമായ വിസാ കാലാവധി തിരഞ്ഞെടുത്ത്, നിർദിഷ്ട ഫീസ് ഓൺലൈനായി അടച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

