Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓൺ അറൈവൽ:...

ഓൺ അറൈവൽ: ഇന്ത്യക്കാർക്ക്​ 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ്​ നിർബന്ധം

text_fields
bookmark_border
ഓൺ അറൈവൽ: ഇന്ത്യക്കാർക്ക്​ ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്​ നിർബന്ധം
cancel
Listen to this Article

ദോഹ: ഇന്ത്യയിൽ നിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസിക്കുന്ന അത്രയും കാലയളവിലേക്ക്​ 'ഡിസ്കവർ ഖത്തർ' വഴി ഹോട്ടൽ ബുക്കിങ്​ നിർബന്ധമാക്കികൊണ്ടാണ്​ പുതിയ മാറ്റം. ഇന്ത്യക്ക്​ പുറ​മെ, ഇറാൻ, പാകിസ്താൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്​. ഏപ്രിൽ 14 മുതൽ പുതിയ നിർദേശം പ്രാബല്ല്യത്തിൽ വരുമെന്ന്​ അധികൃതർ അറിയിച്ചു. മൂന്ന്​ രാജ്യങ്ങളുടെ പാസ്​പോർട്ട്​ കൈവശക്കാരായ ഓൺഅറൈവൽ യാത്രക്കാർക്ക്​ മാത്രമായിരിക്കും ഈ നിർദേശം ബാധകമാവുക.

ഖത്തറിലേക്ക്​ യാത്രചെയ്യാൻ ഉദ്ദേശിക്കുന്നവർ ഡിസ്കവർ ഖത്തർ വെബ്​സൈറ്റ്​ വഴി, രാജ്യത്ത്​ തങ്ങാനുദ്ദേശിക്കുന്ന കാലയളവിലേക്ക്​ ഹോട്ടൽ ബുക്ക്​ ചെയ്യാവുന്നതാണ്​. ചുരുങ്ങിയത്​ രണ്ട്​ ദിവസം മുതൽ പരമാവധി 60 ദിവസം വരെയാണ്​ ബുക്കിങ്ങ്​ അനുവദിക്കുക. ഡിസ്കവർ ​ഖത്തർ വെബ്​സൈറ്റ്​ വഴി ചൊവ്വാഴ്ച മുതൽ ബുക്കിങ്​ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Discover Qatar
News Summary - On Arrival: Hotel booking compulsory for Indians through 'Discover Qatar'
Next Story