ഒമിക്രോൺ: രണ്ടു രാജ്യങ്ങൾക്കുകൂടി വിലക്കുമായി ഖത്തർ എയർവേസ്
text_fieldsദോഹ: കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള സർവിസുകൾക്കുകൂടി ഖത്തർ എയർവേസ് താൽക്കാലിക വിലക്കേർപ്പെടുത്തി. അംഗോള, സാംബിയ എന്നിവയാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്ക, മൊസാംബീക്, സിംബാബ്വെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ശനിയാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കുള്ള രാജ്യങ്ങളിൽനിന്നും അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തർ എയർവേസ് അറിയിച്ചു. അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സാംബിയയിലേക്കും അംഗോളയിലേക്കും ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കായി ഖത്തര്‍ എയർവേസ് സര്‍വിസ് നടത്തും. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആറ് ആഫ്രിക്കൻ രാജ്യങ്ങളെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം എക്സപ്ഷനൽ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

