ഖത്തറിൽ ഒമിക്രോൺ
text_fieldsദോഹ: കോവിഡിെൻറ പുതു വകഭേദമായ ഒമിക്രോൺ ഖത്തറിലും സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. പൗരന്മാരും താമസക്കാരും ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ. നവംബർ അവസാന വാരം ദഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഒമിക്രോൺ ഇതാദ്യമായാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്യുന്നത്. നാലിൽ മൂന്നുപേരും വാക്സിൻ സ്വീകരിച്ചവരും രണ്ടാം ഡോസ് ആറുമാസം മുമ്പ് പൂർത്തിയാക്കിയവരുമാണെന്ന് അധികൃതർ അറിയിച്ചു. ഒരാൾ, വാക്സിൻ സ്വീകരിച്ചിട്ടില്ല. എല്ലാവരും ക്വാറൻറീനിലാണ്. എന്നാൽ, ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും, അതിനാൽ ആശുപത്രിവാസം ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നവംബർ അവസാനം ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ നിലവിൽ ലോകത്ത് 70 രാജ്യങ്ങളിൽ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗത്തിെൻറ തീവ്രത എത്രമാത്രമുണ്ടെന്ന് ഇനിയും നിഗമനത്തിലെത്താത്ത സാഹചര്യത്തിൽ രാജ്യങ്ങളെല്ലാം ജാഗ്രതയിലാണ്.
വിവിധ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യാത്ര നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിക്കുന്നതും രണ്ട് ഡോസ് പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കുന്നതും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

