ഒളിമ്പിക്സ്: നൂറ് മീറ്ററിൽ മാറ്റുരച്ച് ഷഹദ് മുഹമ്മദ്
text_fieldsനൂറ് മീറ്റർ സ്പ്രിന്റിൽ പങ്കെടുത്ത
ഖത്തറിന്റെ ഷഹദ് മുഹമ്മദ്
ദോഹ: ഒളിമ്പിക്സിലെ അതിവേഗക്കാർ മാറ്റുരക്കുന്ന നൂറ് മീറ്റർ സ്പ്രിന്റിൽ ട്രാക്കിലിറങ്ങി ഖത്തറിന്റെ പെൺതാരം ഷഹദ് മുഹമ്മദ്. വനിതകളുടെ നൂറ് മീറ്റർ ഹീറ്റ്സിൽ മത്സരിച്ച ഷഹദ് അരങ്ങേറ്റം ഒളിമ്പിക്സിൽ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 12.53 സെക്കൻഡ് എന്ന മികച്ചസമയവും താരത്തിന് കുറിക്കാൻ കഴിഞ്ഞു.
ഒളിമ്പിക്സിലെ അരങ്ങേറ്റത്തിലൂടെ ലോകതാരങ്ങൾക്കൊപ്പം മികച്ച മത്സര പരിചയം സ്വന്തമാക്കാനായതിന്റെ സന്തോഷമാണ് ഷഹദ് മുഹമ്മദ് പങ്കുവെച്ചത്. ഒളിമ്പിക്സിൽ ഖത്തർ സംഘത്തിലെ ഏക വനിതാ അത്ലറ്റായ ഷഹദ് ഉദ്ഘാടനച്ചടങ്ങിൽ മുഅതസ് ബർഷിമിനൊപ്പം പതാകയും വഹിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

