Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒളിമ്പിക്സ് ബീച്ച് വോളി: ഖത്തറിന് ഇന്ന് പ്രീക്വാർട്ടർ

text_fields
bookmark_border
മെഡലുറപ്പിക്കാൻ ഷെരീഫ്-തിജാൻ സഖ്യം
paris olympics 2024
cancel
camera_alt

ബീച്ച് വോളി ടീമായ ഷെരീഫ് യൂനുസും അഹമ്മദ് തിജാനും

ദോഹ: ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ പ്രതീക്ഷയുമായി ബീച്ച് വോളി ടീം തിങ്കളാഴ്ച പ്രീക്വാർട്ടർ അങ്കത്തിനിറങ്ങുന്നു. പൂൾ ‘എ’യിൽ മൂന്നിൽ മൂന്ന് കളിയും ജയിച്ച് ഒന്നാം സ്ഥാനക്കാരായ ഷെരിഫ് യൂനുസ്-അഹമ്മദ് തിജാൻ സഖ്യം പ്രീക്വാർട്ടറിൽ ചിലിയൻ കൂട്ടി​നെ നേരിടും. എസ്തബൻ ഗ്രിമൽത്-മാർകോ ഗ്രിമൽത് സഖ്യമാണ് എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ കടക്കുന്നതോടെ മെഡലിലേക്കുള്ള ദൂരം ഒരു ജയം അകലത്തിലെത്തും.

ഗ്രൂപ് റൗണ്ടിൽ ലോക ഒന്നാം നമ്പർ സഖ്യം ഉൾപ്പെടെയുള്ള ടീമുകൾക്കെതിരായിരുന്നു ഖത്തറിന്റെ ഷെരീഫ്-അഹമ്മദ് സഖ്യങ്ങളുടെ വിജയങ്ങൾ. ഇറ്റലി, സ്വീഡൻ, ആസ്ട്രേലിയ ടീമുകൾക്കെതിരെ നേടിയ മിന്നും ജയങ്ങൾ ഖത്തറിന് നോക്കൗട്ടിൽ ആത്മവിശ്വാസം ഇരട്ടിയാക്കും. ഗ്രൂപ് ‘ബി’യിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് ചിലി പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. മൂന്ന് കളിയിൽ ഒരു ജയം മാത്രമായിരുന്നു അവരുടെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Olympics Beach Volley- Prequarters for Qatar on monday
Next Story