ഒളിമ്പിക് കമ്മിറ്റി; ശൈഖ് ജുആൻ തന്നെ പ്രസിഡന്റ്
text_fieldsഒളിമ്പിക് കമ്മിറ്റി ജനറൽ അസംബ്ലി യോഗത്തിൽ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായി ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയെ വീണ്ടും തെരഞ്ഞെടുത്തു. 2028 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി. ദോഹയിൽ നടന്ന ക്യു.ഒ.സിയുടെ 38ാമത് ജനറൽ അസംബ്ലിയിലാണ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയെ അധ്യക്ഷ പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുത്തത്.
ക്യു.ഒ.സി ബോർഡ് അംഗങ്ങൾ, ഖത്തർ നാഷനൽ സ്പോർട്സ് ഫെഡററേഷൻ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. മുഹമ്മദ് ബിൻ യൂസുഫ് അൽ മനയെ വൈസ് പ്രസിഡന്റായും ഡോ. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരിയെ സെക്കൻഡ് വൈസ് പ്രസിഡന്റായും ജാസിം ബിൻ റാഷിദ് അൽ ബുഐനൈനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. വർഷത്തിലുടനീളം ഖത്തരി കായിക താരങ്ങളും ടീമുകളും വിവിധ അന്താരാഷ്ട്ര വേദികളിൽ നടത്തിയ പ്രകടന മികവിനെയും ദേശീയ ഫെഡറേഷൻ ഭാരവാഹികളെയും ശൈഖ് ജുആൻ അഭിനന്ദിച്ചു.
അടുത്ത വർഷം നടക്കുന്ന വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്, 2026ലെ ജി.സി.സി ഗെയിംസ്, 2027 ഫിബ വേൾഡ് കപ്പ് ബാസ്കറ്റ്ബാൾ തുടങ്ങിയ മത്സരങ്ങൾക്കുള്ള തയാറെടുപ്പ് വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

