ഒളിമ്പ്യൻ റഹ്മാൻ ഫുട്ബാൾ: ഓർബിറ്റ് എഫ്.സി ജേതാക്കൾ
text_fieldsഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ഓർബിറ്റ്
എഫ്.സി ടീം ട്രോഫിയുമായി
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ (കെ.പി.എ.ക്യു) സംഘടിപ്പിച്ച നാലാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ അഖിലേന്ത്യ ഫുട്ബാൾ ടൂർണമെന്റിൽ ഓർബിറ്റ് എഫ്.സി ജേതാക്കളായി. ഹാമിൽട്ടൺ ഇന്റർനാഷനൽ സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ടീ ടൈം എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഓർബിറ്റ് എഫ്.സി ജേതാക്കളായത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ടുഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മുഹമ്മദും ഗോൾകീപ്പറായി അസ്ലമും (ഓർബിറ്റ് എഫ്.സി ) തെരെഞ്ഞടുക്കപ്പെട്ടു. ടോപ് സ്കോറർ പദവി ടീ ടൈം എഫ്.സിയിലെ മഹ്സൂഫ് നൈസാൻ, ഓർബിറ്റ് എഫ്.സിയിൽ മുഹമ്മദ് എന്നിവർ അർഹരായി.
ടൂർണമെന്റിനോടനുബന്ധിച്ചു നടന്ന വെറ്ററൻ മത്സരത്തിൽ സോക്കർ ബോയ്സ് സീനിയേഴ്സ് അൽ മജ്ഡ് എഫ്.സിയെ പരാജയപ്പെടുത്തി ജേതാക്കളായി. സ്കൂൾ ടീമുകൾക്കായി നടന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ അണ്ടർ 16 വിഭാഗത്തിൽ ശാന്തി നികേതൻ സ്കൂളും അണ്ടർ 12 വിഭാഗത്തിൽ നോബിൾ ഇന്റർനാഷനൽ സ്കൂളും വിജയിച്ചു. യഥാക്രമം നോബിൾ ഇന്റർനാഷനൽ സ്കൂൾ, എം.ഇ.എസ് സ്കൂൾ രണ്ടാസ്ഥാനത്തിനു അർഹരായി.
ഖത്തർ അണ്ടർ 23 ഫുട്ബോളർ ബഹ മുഹമ്മദ് അൽ ലൈത്തി മുഖ്യാതിഥിയായി. സമാപന ചടങ്ങിൽ ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻതോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.ബി.പി.സി പ്രസിഡന്റ് സന്തോഷ്, കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല, സംസ്കൃതി പ്രസിഡന്റ് ജലീൽ കാവിൽ, ഇമാമി സി.ഇ. ബസന്ത്, കെയർ ആൻഡ് ക്യൂയർ എം.ഡി ഇ.പി അബ്ദുൽ റഹിമാൻ, നൗഫൽ അബ്ദുറഹിമാൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, മഷൂദ് തിരുത്തിയാട് എന്നിവർ സംബന്ധിച്ചു.
കെ.പി.എ.ക്യു ആക്ടിങ് പ്രസിഡന്റ് ഷാജി പീവീസ്, സെക്രട്ടറി ഗഫൂർ കാലിക്കറ്റ്, ട്രഷറർ അബ്ദുൽറഹീം വേങ്ങേരി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫി മോഹൻ തോമസും, പ്രൈസ് മണി ഇ.പി അബ്ദുൽ റഹിമാനും വിതരണം ചെയ്തു.
---
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

