ഭാഷകളുടെ അതിർവരമ്പില്ലാതെ ഒലീവ് സുനോ റേഡിയോ നെറ്റ്വർക് 9ാം വർഷത്തിലേക്ക്
text_fieldsഒലീവ് റേഡിയോ സുനോ എട്ടാം വാർഷികാഘോഷ പരിപാടികൾ
പ്രവാസ ജീവിതത്തിലെ താളവും തണലുമായി ഖത്തറിലെ സമഗ്രമായ മലയാളി എഫ്.എം റേഡിയോ സ്റ്റേഷൻ എന്ന ദൗത്യവുമായി ആരംഭിച്ച ഒലീവ് റേഡിയോ സുനോ 91.7 എഫ്.എം എട്ടുവർഷം പിന്നിടുന്നു. ഭാഷകളുടെ അതിർവരമ്പില്ലാതെ ശ്രോതാക്കൾക്കിടയിലെ വർധിച്ച സ്വീകാര്യതയുമായി മലയാളം, ഹിന്ദി, അറബിക് ഭഷകളിലായി ഖത്തറിലെ ജനങ്ങളുടെ പ്രയപ്പെട്ട റേഡിയോ സ്റ്റേഷനായി അതിന്റെ പ്രയാണം തുടരുകയാണ്. എ.ഐ ടൂളുകൾ ഉപയോഗിച്ച് പുതിയ നവീകരണങ്ങളും കൂടാതെ പുതിയ ഭാവങ്ങളുമായാണ് എട്ടാം വാർഷികത്തോടനുബന്ധിച്ച് റേഡിയോ സുനോ ശ്രോതാക്കളിലേക്കെത്തുന്നത്.
ഓരോ നിമിഷവും ലിസണിങ് പാറ്റേൺ മാറിക്കൊണ്ടിരിക്കുകയാണ്.
കേൾവിക്കാരുടെ അഭിരുചിക്കനുസരിച്ച് പോഡ് കാസ്റ്റുകളും ഒാഡിയോ സ്റ്റോറീസും എന്നും മാറ്റങ്ങളെ ഉൾക്കൊണ്ടും നവീകരിച്ചുമാണ് റേഡിയോ സുനോ മുന്നോട്ടുപോകുന്നത്.
ജോലിയുടെ ഇടവേളകളോ വാഹനമോടിക്കുമ്പോഴോ ഒഴിവുനേരങ്ങളോ സന്തോഷകരും ആനന്ദകരവുമാക്കാൻ റോഡിയോ എഫ്.എം കേൾക്കുന്നവരാണ് നമ്മൾ. രസകരവും ആന്ദകരവുമായ പ്രോഗ്രാമുകളുടെ അവതരണത്തിലൂടെ ഡിജിറ്റൽ യുഗത്തിലും റേഡിയോ എഫ്.എം ശ്രോതാക്കളുടെ എണ്ണം വർധിച്ചുവരുകയാണ്. 16 ലക്ഷത്തിലധികം ശ്രോതാക്കളാണ് ഒലീവ് റേഡിയോ സുനോ നെറ്റ് വർക്കിനുള്ളത്. ഇത് റേഡിയോ സുനോയെ ഖത്തറിന്റെ പ്രിയപ്പെട്ട ശബ്ദമാക്കി മാറ്റുന്നു.
പുതിയകാലത്ത്, ഓരോ പ്രോഗ്രാമുകളും പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ച്, ജനങ്ങളുമായി കൂടുതൽ കണക്ട് ചെയ്താണ് കടന്നുപോകുന്നത്. ഖത്തറിലെ തിരക്കിട്ട പ്രവാസ ജീവിതത്തിനിടയിൽ ശ്രോതാക്കൾക്ക് പോസിറ്റീവായ ഊർജവും സന്തോഷവും പകർന്ന് ഹാപ്പിനസ് ഫ്രീക്വൻസി എന്നതിലേക്കുള്ള ചുവടുവെപ്പുകളാണ് രസകരമായ ഓരോ പ്രോഗ്രാമുകളിലൂടെയും ലക്ഷ്യമാക്കുന്നത്.
കേവലമൊരു വിനോദം എന്നതിലുപരി, ഖത്തറിലെ മലയാളി സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഹബ്ബായി സുനോ റേഡിയോ മാറിക്കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രമാണ് വർധിച്ചുവരുന്ന ശ്രോതാക്കളുടെ സ്വീകര്യത വ്യക്തമാക്കുന്നത്.
രാവിലെ സ്കൂൾ കുട്ടികൾക്ക് വിനോദവും വിജ്ഞാനപ്രദവുമായ 'സ്കൂൾ ബസ് സ്റ്റോറീസി'ൽ-നിന്ന് തുടങ്ങി വീട്ടമ്മമാർക്കു വേണ്ടി സുനോ കുക്ക് ബുക്ക്, യുവാക്കൾക്കായി 'who am i' പണിയല്ല, കെണി, ഹൈഡ് ആൻഡ് സീക്ക് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി, എല്ലാവരെയും കണക്ട് ചെയ്യുന്ന പരിപാടികളാണ്. എല്ലാ ദിവസവും, ഏത് നിമിഷവും ആഘോഷം എന്നതാണ് റേഡിയോ സുനോയുടെ മറ്റൊരു പ്രത്യേകത. കൂടാതെ എല്ലാ ദിനാചരണങ്ങളും ഓൺ എയർ -ഡിജിറ്റൽ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ആക്റ്റിവിറ്റികളായും ശ്രോതാക്കളോടൊപ്പം ആഘോഷിക്കുന്നു. കൂടാതെ അവയർനസ് പ്രവർത്തനങ്ങളും റേഡിയോ സുനോയുടെ കമ്മ്യൂണിറ്റി എൻഗേജ്മെന്റിന്റെ തുടർച്ചയാണ്. ജൻ സിയും പാരന്റ്സിനെയും ഉൾക്കൊള്ളിച്ച് അവർ തമ്മിലുള്ള അകൽച്ചയെ മാറ്റാൻ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം കോവിഡ് കാലത്തെ വിവിധ നിർദേശങ്ങളും അറിയിപ്പുകളും ജനങ്ങളറിഞ്ഞത് റേഡിയോ സുനോയിലൂടെയായിരുന്നു എന്നുള്ളതാണ്. കമ്യൂണിറ്റി കൂട്ടായ്മകളുമായി ചേർന്ന് റേഡിയോ സുനോ വിവിധങ്ങളായ ഇവന്റുകൾ നടത്താറുണ്ട്. ഓണം, പെരുന്നാൾ, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ മുതൽ വിവിധ കൂട്ടായ്മകളുടെയും അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ കഴിഞ്ഞ കാലങ്ങളിൾ വിവിധ പരിപാടികൾ നടത്തിയിട്ടുണ്ട്. ഇവന്റുകളിൽ ആദ്യത്തെ ചോയ്സുമാണ് ഒലീവ് റേഡിയോ സുനോ. ഓരോ ശ്രോതാവിന്റെയും ഇഷ്ടങ്ങളെ മനസ്സിലാക്കി പ്രവാസ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അവതാരകരാണ് റേഡിയോ സുനോയുടെ സവിശേഷത. റോഡിയോ ഡ്രാമ, മലയാളി മങ്ക, സുനോ ഡാൻസ് കാർണിവൽ തുടങ്ങിയ പോപ്പുലറായ ഇവന്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. എട്ടാം വാർഷികാഘോഷ പരിപാടികൾ 'എട്ടിന്റെ കൂട്ട്' എന്ന കാപ്ഷനോടെ പ്രവാസി സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് ആഘോഷിക്കുകയാണെന്ന് റേഡിയോ സുനോ കോ -ഫൗണ്ടർ അമീർ അലി പറഞ്ഞു. സൗദി അറേബ്യ അടക്കം വിവിധ നാടുകളിലേക്കുള്ള വ്യാപനത്തിന്റെ പാതയിലാണിത്. വിവിധങ്ങളായ ഇവന്റുകൾ നടക്കുന്ന ഖത്തറിൽ അത് പ്രിയപ്പെട്ട ശ്രോതാക്കളിലെത്തിക്കുന്നതിനായി വലിയൊരു നെറ്റ് വർക്ക് കൂട്ടായ്മ സജ്ജമാണെന്നും അദ്ദേഹം പങ്കുവെച്ചു.
എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ പുതിയ സാങ്കേതികവിദ്യകളും കൂടുതൽ നൂതനമായ പ്രോഗ്രാമുകളുമായി മുന്നോട്ട് പോകാനാണ് റേഡിയോ സുനോ ലക്ഷ്യമിടുന്നത്. ഖത്തറിലെ പ്രവാസി മലയാളികളുടെ 'കൂട്ടായി' കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

