ഒലീവ് സുനോ ഡാൻസ് കാർണിവൽ
text_fieldsദോഹ: ഒലീവ് സുനോ റേഡിയോ നെറ്റ്വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ രണ്ടിന് ജൂൺ ആറ് അരങ്ങുണരും. ഗ്രൂപ് ഡാൻസ് മത്സരങ്ങളുമായി വൈകീട്ട് 3.30 മുതൽ ഡി.പി.എസ് മൊണാർക് ഇന്റർനാഷനൽ സ്കൂളാണ് വേദി. പ്രാഥമിക റൗണ്ടിലെ 100ൽപരം എൻട്രികളിൽനിന്ന് മൂന്ന് കാറ്റഗറികളിൽ ഫൈനൽ പോരാട്ടം.
ജൂനിയർ, സീനിയർ ഒപ്പം ഈ വർഷത്തെ പുതുമയായി സൂപ്പർ സീനിയർ കാറ്റഗറിയിൽ 40 വയസ്സിന് മുകളിൽ ഉള്ളവരും മത്സരിക്കും. സീനിയർ വിഭാഗത്തിനായി സൂപ്പർ ചലഞ്ച് എന്ന പ്രത്യേക വിഭാഗം മത്സരത്തിന്റെ ആവേശം വർധിപ്പിക്കും.നൃത്ത സംവിധാന രംഗത്തെ ഇതിഹാസങ്ങളായ ശാന്തി മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവർ വിധികർത്താക്കളാകും. ആദ്യ സീസണിന്റെ വമ്പൻ വിജയത്തിന് ശേഷമാണ് ചടുല നൃത്തച്ചുവടുകളുടെ രണ്ടാം ഘട്ടമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

