എൻട്രൻസ് പരിശീലനവുമായി ഒലിവ് ഇന്റർനാഷനൽ സ്കൂൾ
text_fieldsഎൻട്രൻസ് പരിശീലനം സംബന്ധിച്ച വിവരങ്ങൾ സഫയർ ഫ്യൂച്ചർ അക്കാദമി, ഒലിവ്
ഇന്റർനാഷനൽ സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ വിവരിക്കുന്നു
ദോഹ: വിവിധ മത്സരപരീക്ഷ പരിശീലനത്തിന് വിദ്യാർഥികളെ സജ്ജമാക്കുന്നതിന് ഒലിവ് ഇന്റർനാഷനൽ സ്കൂൾ, സഫയർ ഫ്യൂച്ചർ അക്കാദമിയുമായി സഹകരിച്ച് സ്കൂൾ എൻട്രൻസ് കോച്ചിങ് പദ്ധതി ആരംഭിക്കുന്നു. ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചക്ക് പുതിയ ദിശകളൊരുക്കുന്ന രീതിയിലാണ് പരിശീലന പരിപാടി. ഒലിവ് സ്കൂളിന്റെ ‘ഭാവിയിലേക്ക് വിദ്യാർഥികളെ ഒരുക്കുക’ എന്ന ദൗത്യത്തിൽ ഇത് നിർണായക പങ്കുവഹിക്കും.
27 വർഷത്തിലധികം നീറ്റ്, ജെ.ഇ.ഇ, സാറ്റ്, സി.യു.ഇ.ടി തുടങ്ങിയവയിൽ വിജയകരമായ പരിശീലന അനുഭവമുള്ള സഫയർ ഫ്യൂച്ചർ അക്കാദമി, ഒലിവ് ഇന്റർനാഷനൽ സ്കൂളുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം നിരവധി ടോപ്പർമാരെ ഒരുക്കിയിട്ടുള്ള സ്ഥാപനമാണ് സഫയർ.
വിദ്യാർഥികളെ പരീക്ഷക്ക് സജ്ജമാക്കുക, അക്കാദമിക പിന്തുണയും നിരന്തര പഠനാവലോകനവും, വിദഗ്ധ മെന്റർമാർ വഴി കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. സഫയറിന്റെ പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. കുറഞ്ഞ ഫീസ്, വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഒരുക്കിയിട്ടുണ്ട്.
ഡോ. ടി. സുരേഷ് കുമാർ ( സി.ഇ.ഒ, സഫയർ ഫ്യൂച്ചർ അക്കാദമി), ഡോ. ജോൺ ലാൽ (അക്കാദമിക് ഡയറക്ടർ, സഫയർ ഫ്യൂച്ചർ അക്കാദമി), യഹ് യ പി. അമയാം (ചീഫ് മെന്റർ, സഫയർ ഫ്യൂച്ചർ അക്കാദമി), ജേക്കബ് മാത്യു (പ്രിൻസിപ്പൽ), ശാലിനി റാവത് (വൈസ് പ്രിൻസിപ്പൽ), രുപീന്ദർ കൗർ (വൈസ് പ്രിൻസിപ്പൽ), പ്രിയ വിജു (സീനിയർ ഹെഡ്മിസ്ട്രസ്), ജിൽസി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

