ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഓണം -വാർഷികാഘോഷ പരിപാടികൾ നടത്തി
text_fieldsഒലിവ് ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ഓണം, അധ്യാപക ദിനം, വാർഷികാഘോഷ
പരിപാടികളിൽനിന്ന്
ദോഹ: ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഉമ്മു സലാൽ അലി കാമ്പസിൽ നാല് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടത്തി. സ്കൂളിന്റെ 11ാം വാർഷികാഘോഷം, ഒലിവ് എക്സലൻസ് ടീച്ചേഴ്സ് അവാർഡ്, അധ്യാപക ദിനം, ഓണം എന്നിവയാണ് ഒരുമിച്ച് ആഘോഷിച്ചത്. സ്കൂളിന്റെ സീനിയർ മാനേജ്മെന്റ്, ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ, സീനിയർ ലീഡർഷിപ് ടീം, കോഓഡിനേറ്റർമാർ, അധ്യാപകരും അനധ്യാപകരുമടക്കം 450ൽ അധികം വരുന്ന ഒലിവ് കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
സ്കൂൾ ചെയർമാൻ ഡേവിസ് എടക്കുളത്തൂർ, വൈസ് ചെയർമാൻ റോണി പോൾ, സി.ഒ.ഒ ജൂട്ടാസ്, അക്കാദമിക് ബോർഡ് ഡയറക്ടർ ബിജു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജേക്കബ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സ്കൂൾ ടീമിലെ അക്കാദമിക് അഡ്വൈസർ ഡോ. റോസമ്മ ഫിലിപ്, വൈസ് പ്രിൻസിപ്പൽമാരായ ഷാലിനി റാവത്ത്, രൂപീന്ദർ കൗർ, എല്ലാ കാമ്പസുകളിലെയും ഹെഡ്മിസ്ട്രസുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെണ്ടമേളത്തോടെയും പൂക്കളമൊരുക്കിയുമാണ് പരിപാടിക്ക് തുടക്കമായത്. സ്വാഗതം പറഞ്ഞ പ്രിൻസിപ്പൽ സ്കൂളിന്റെ വളർച്ച യാത്രകൾ വിശദീകരിച്ചു. തുടർന്ന് വിഡിയോ അവതരിപ്പിച്ചു. തുടർന്ന് അധ്യാപകർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നൃത്തവും ഗാനവുമുണ്ടായി. ചടങ്ങിൽ മികച്ച അധ്യാപകൻ, മികച്ച എച്ച്.ഒ.ഡി., മികച്ച ഒ.ബി.ഇ ചാമ്പ്യൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ എട്ട് അധ്യാപകരെ ആദരിച്ചു.
ചെയർമാനും ബോർഡ് അംഗങ്ങളും ചേർന്ന് കാഷ് പ്രൈസും മെമന്റോയും നൽകി. മാവേലി എഴുന്നള്ളത്ത്, ജീവനക്കാരുടെ നൃത്ത -ഗാന പരിപാടികൾ, ഓണക്കളികൾ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

