Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപഴയകാല പള്ളികളും...

പഴയകാല പള്ളികളും ക്ഷേത്രങ്ങളും സംരക്ഷിക്കണം -കെ.കെ. മുഹമ്മദ്​

text_fields
bookmark_border
പഴയകാല പള്ളികളും ക്ഷേത്രങ്ങളും സംരക്ഷിക്കണം -കെ.കെ. മുഹമ്മദ്​
cancel

ദോഹ: ചരിത്രത്തി​​​​​​െൻറ ഒാർമപ്പെടുത്തലുകളായി കേരളത്തിൽ പഴയകാല വാസ്​തുവിദ്യയുടെ തെളിവുകളായി നിലനിൽക്കുന്ന മുസ്​ലിം, ​ക്രിസ്​ത്യൻ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കാൻ നടപടി വേണമെന്ന്​ പ്രശസ്​ത പുരാവസ്​തു വിദഗ്​ധനും ആർക്കി​േയാളജിക്കൽ സർവേ ഒാഫ്​ ഇന്ത്യ മുൻ റീജിയനൽ ഡയറക്​ടറുമായ കെ.കെ. മുഹമ്മദ്​. കേരളത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ എല്ലാം വിപുലീകരണത്തി​​​​​​െൻറയും വികസനത്തി​​​​​​െൻറയും ഭാഗമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്​. ഇൗ സാഹചര്യത്തിൽ മുസ്​ലിം പള്ളികളും ക്രിസ്​ത്യൻ ചർച്ചുകളും അമ്പലങ്ങളുമെല്ലാം സംരക്ഷിക്കേണ്ടത്​ അനിവാര്യമാണ്​. ക്രൈസ്​തവതയുടെയും ഇസ്​ലാമി​​​​​​െൻറയും തുടക്കകാലത്ത്​ തന്നെ കേരളത്തിൽ എത്തുകയും ആരാധനാലയങ്ങൾ സ്ഥാപിക്കുകയും ചെയ്​തെങ്കിലും കാലക്രമേണ ഇല്ലാതായിട്ടുണ്ടെന്നും ബാക്കിയുള്ളവയെങ്കിലും സംരക്ഷിക്കാൻ നടപടി വേണമെന്നും കെ.കെ. മുഹമ്മദ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.


ചരിത്രത്തി​​​​​​െൻറ സൂക്ഷിച്ചുവെപ്പുകളോട്​ മലയാളികൾ പൊതുവെ താൽപര്യം കാണിക്കുന്നില്ല. ഇ​േതാടൊപ്പം കാലാവസ്ഥയും ​തടിയിലും ചെങ്കല്ലിലുമുള്ള നിർമാണവും കേരളത്തിൽ ചരിത്ര സൂക്ഷിപ്പുകൾ ഇല്ലാതാകാൻ കാരണമായിട്ടുണ്ട്​. വലിയ ​േതാതിൽ മഴ ലഭിക്കുന്നതിനാൽ സംരക്ഷണം ഏറെ ബുദ്ധിമു​ട്ടുള്ളതും ചെലവേറിയതുമാണ്​. തടിയിലുള്ള സൂക്ഷിച്ചുവെക്കുക പ്രയാസവുമാണ്​. അതേസമയം, തമിഴ്​നാട്ടിലും കർണാടകത്തിലും അടക്കം കരിങ്കല്ലിലാണ്​ പല ചരിത്ര വസ്​തുക്കളും ഉള്ളത്​. താജ്​മഹൽ സംരക്ഷണത്തിന്​ ശക്​തമായ നടപടികൾ കൈക്കൊള്ളേണ്ടത്​ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകരെ നിയന്ത്രിച്ചും മലിനീകരണം ഇല്ലാതാക്കിയും താജ്​മഹൽ സംരക്ഷിക്കണം. സന്ദർശകരുടെ നിയന്ത്രണത്തിൽ വിദേശ മാതൃകകൾ കൈക്കൊളളാൻ തയാറാകണം. അതേസമയം, താജ്​മഹലിനുള്ളിൽ ക്ഷേത്രമുണ്ടെന്ന വാദം തീർത്തും വസ്​തുതകൾക്ക്​ നിരക്കാത്തതാണെന്ന്​ കെ.കെ. മുഹമ്മദ്​ പറഞ്ഞു. ചരിത്രവും നിർമാണ രീതികളും എല്ലാം പരിശോധിച്ചാൽ താജ്​മഹലിൽ ക്ഷേത്രം എന്ന വാദം തീർത്തും തെറ്റാണെന്ന്​ ബോധ്യമാകുമെന്നും ദോഹയിൽ ഹ്രസ്വസന്ദർശനത്തിന്​ എത്തിയ അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsold masjid and temple protected
News Summary - old masjid and temple protected-qatar-qatar news
Next Story