നാല് മാസത്തിനിടെ രാജ്യത്ത് പഴക്കം ചെന്ന 13 കെട്ടിടങ്ങൾ പൊളിച്ചു നീക്കി
text_fieldsദോഹ: കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്ത് പഴക്കം ചെന്ന 13 കെട്ടിടങ്ങൾ പൊളിച്ചു നീക്കിയെന്ന് റിപ്പോർട്ടുകൾ. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന ്കീഴിലെ ബിൽഡിംഗ് ഡെമോളിഷൻ ആൻഡ് മെയിൻറനൻസ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കിയത്. 41 അപേക്ഷകൾ ഇതിൻമേൽ ലഭിച്ചിരുന്നതായും 16 അപേക്ഷകളിൽ അംഗീകാരം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 13 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയപ്പോൾ ബാക്കി മൂന്നെണ്ണം അറ്റക്കുറ്റപ്പണി നടത്താനും സമിതി നിർദേശം നൽകിയിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളിൽ നടപടി പുരോഗമിക്കുകയാണ്.
അയൽവാസികൾക്കോ റോഡ് ഉപയോഗിക്കുന്നവർക്കോ തൊട്ടടുത്ത കെട്ടിടങ്ങൾക്കോ ഭീഷണിയായി നിൽക്കുന്ന നിലം പൊത്താറായ കാലപ്പഴക്കത്തിലുള്ള കെട്ടിടങ്ങളുടെ മേലാണ് നടപടി വന്നിട്ടുള്ളത്. ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക സമിതി കെട്ടിടത്തിെൻറ കാലപ്പഴക്കവും സാഹചര്യവും സംബന്ധിച്് പ്രത്യേക പഠനം നടത്തുകയും തുടർന്ന് കെട്ടിടം പൊളിച്ച് നീക്കണോ അതോ അകറ്റുപണി നടത്താനോ തീരുമാനം കൈക്കൊള്ളും.
പൂർണമായും പൊളിച്ചു നീക്കണോ അകറ്റുപണി നടത്തണോ എന്നതും സമിതിയാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് 2006ലെ 88ാം നമ്പർ മന്ത്രിതല തീരുമാനത്തിന്മേലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. വിവിധ മുനിസിപ്പാലിറ്റി ഡയറക്ടർമാർ, സിവിൽ ഡിഫൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.