ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം മെഡിക്കൽ ക്യാമ്പ്
text_fieldsഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി മെഡിക്കൽ ക്യാമ്പിന്റെ സംഘാടകർ അതിഥികൾക്കൊപ്പം
ദോഹ: ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ല്ല പ്രസിഡന്റ് പി.സി. നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു.
ഐ.സി.ബി.എഫ് എം.സി അംഗങ്ങളായ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, മുഹമ്മദ് കുഞ്ഞി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ, ഏഷ്യൻ മെഡിക്കൽ സെന്റർ മാനേജർ റിനു, നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി, യൂത്ത് വിങ് ട്രഷറർ പ്രശോഭ് നമ്പ്യാർ, ഐ.വൈ.സി ഇന്റർ നാഷനൽ ജ. സെക്രട്ടറി മാഷിക് മുസ്തഫ എന്നിവർ ആശംസ അറിയിച്ചു. ചാന്ദിഷ് ചന്ദ്രൻ, വസീം പൊന്നാനി, ഷാഫി നരണിപ്പുഴ, നിയാസ് ചെനങ്ങാടൻ, അനീസ് കെ.ടി വളപുരം, സൈദ് തെന്നല, സുഹൈൽ ചെറുകര, സൈതാലി വെളിയംകോട് എന്നിവർ നേതൃത്വം നൽകി.

