ഒ.ഐ.സി.സി ഇൻകാസ് ഖത്തർ യൂത്ത് വിങ് 'യൂത്തോണം'
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ യൂത്ത് വിങ് സംഘടിപ്പിച്ച 'യൂത്തോണം' പരിപാടിയിൽനിന്ന്
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഒ.ഐ.സി.സി ഇൻകാസ് ഖത്തർ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ 'യൂത്തോണം' എന്നപേരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ തുമാമയിലെ ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ വർണാഭമായി നടന്നു. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ലഘുഭക്ഷണശാലകളിലെ അമിതവില, പാലിയേക്കര ടോൾ ബൂത്ത് ഉൾപ്പെടെയുള്ള വിവിധ ജനകീയ വിഷയങ്ങളിൽ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത് ആയിരുന്നു മുഖ്യാതിഥി.
പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് നദീം മനാർ അധ്യക്ഷത വഹിച്ചു. തൃശൂർ ഡി.സി.സി അംഗം റോബിൻ വടക്കേത്തല, ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത്, ശ്രീജിത്ത് എസ്, ജീസ് ജോസഫ്, ജോർജ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജാംനസ് മാലൂർ സ്വാഗതം പറഞ്ഞു. യൂത്ത് വിങ് ട്രഷററും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ പ്രശോഭ് നമ്പ്യാർ, പ്രോഗ്രാം കൺവീനർ മാഷിക് മുസ്തഫ എന്നിവർ നേതൃത്വം നൽകി. വിപുലമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷപരിപാടികൾ വിവിധ കലാകാരന്മാർ അണിനിരന്ന കലാപ്രകടനങ്ങൾ, മെന്റലിസം ഷോ തുടങ്ങിയവയാൽ സമ്പന്നമായിരുന്നു. തുടർന്നു നടന്ന ഡിജെ പാർട്ടിയോടെ യൂത്തോണം പരിപാടികൾ സമാപിച്ചു. പ്രശോഭ് നമ്പ്യാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

