ഒ.ഐ.സി.സി ഇൻകാസ് ഖത്തർ മൽഖ റൂഹി ചികിത്സ സഹായം കൈമാറി
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ മൽഖ റൂഹി ചികിത്സ സഹായം ഖത്തർ ചാരിറ്റി അധികൃതർക്ക് കൈമാറുന്നു
ദോഹ: ഗുരുതര എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശികളുടെ മൽഖ റൂഹി എന്ന പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ഒ.ഐ.സി.സി - ഇൻകാസ് ഖത്തറും പങ്കാളികളായി. ഖത്തർ ചാരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തുക ഒ.ഐ.സി.സി ഇൻകാസ് നേതാക്കൾ ഖത്തർ ചാരിറ്റിക്ക് കൈമാറി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ല കമ്മിറ്റികളുടെയും നേതൃത്വത്തിൽ സമാഹരിച്ച തുകയാണ് കൈമാറിയത്. ചടങ്ങിൽ വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ട്രഷറർ ജോർജ് അഗസ്റ്റിൻ, ഗ്ലോബൽ കമ്മിറ്റിയംഗം ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, ജോയന്റ് ട്രഷറർ ടി.കെ. നൗഷാദ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജൂട്ടസ് പോൾ, മുജീബ്, രഞ്ജു, ബാബു കേച്ചേരി, ഷെജിൽ മൂസ, നവാസ് കോട്ടയം എന്നിവർ പങ്കെടുത്തു.

