ഒ.ഐ.സി.സി ഇൻകാസ് ഭാരവാഹികൾ കെ.സി. വേണുഗോപാലുമായ് കൂടികാഴ്ച നടത്തി
text_fieldsഒ.ഐ.സി.സി ഇൻകാസ് ഖത്തർ നേതാക്കൾ ഡൽഹിയിൽ എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ നേതാക്കൾ ഡൽഹിയിൽ എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്., എക്സിക്യുട്ടിവ് അംഗം ജോയ് പോൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഖത്തറിലെ സംഘടന വിഷയങ്ങൾ ചോദിച്ചറിഞ്ഞ കെ.സി. വേണുഗോപാൽ വരാനിരിക്കുന്ന രണ്ടു തെരെഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെകുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും സംസാരിച്ചു.തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പ്രവാസ ലോകത്തെ പിന്തുണയും പ്രവർത്തനങ്ങളും കൂടുതൽ പ്രധാന്യമർഹിക്കുന്നുവെന്നും നേരത്തെ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അവധിക്കാലത്ത് പ്രവാസി കുടുംബങ്ങൾ അവധിക്ക് പോകുമ്പോഴുള്ള ടിക്കറ്റ് നിരക്ക് വർധനവിനെയും യാത്രാക്ലേശങ്ങളെകുറിച്ചും കെ.സി. വേണുഗോപാലിനോട് വിവരിച്ച നേതാക്കൾ, അദ്ദേഹത്തിന്റെ ഇടപെടൽ അഭ്യർഥിച്ചു.

