Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി ഇൻകാസ് സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
oicc incas
cancel
camera_alt

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്

ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ദോഹ ഡൈനാമിക് സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ സ്വാഗതമാശംസിച്ചു. ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ജോൺഗിൽബർട്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബിജു മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

ഇൻകാസ് ജില്ലാകമ്മിറ്റി പ്രസിഡന്റുമാരും , ഭാരവാഹികളും പ്രവർത്തകരും അടങ്ങിയ സദസ്സ് ഭാരതത്തിന്റെ ആത്മാവായ ജനാധിപത്യവും, മതേതരത്വവും,ബഹുസ്വരതയും എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ പുതുക്കി. നാസർ വടക്കേകാട്, നാസർ കറുകപ്പാടം, ഷംസുദ്ധീൻ ഇസ്മയിൽ, സലീം ഇടശ്ശേരി, ജോയ് പോൾ, ജോർജ്ജ് കുരുവിള, ഷിഹാസ് ബാബു, സോണി, മുജീബ്, മുഹമ്മദ് ഇടയനൂർ, ജോബി, ഹരികുമാർ, രഞ്ജു, ഷാഹിൻ മജീദ്, പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു. ജന:സെക്രട്ടറി സിറാജ് പാലൂർ നന്ദി രേഖപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OICC Incas
Next Story