ഒ.ഐ.സി.സി-ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി മെഡിക്കൽ ക്യാമ്പ്
text_fieldsഒ.ഐ.സി.സി-ഇൻകാസ് ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘാടകരും ആരോഗ്യ പ്രവർത്തകരും
ദോഹ: ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇൻഡസ്ട്രിയൽ ഏരിയയിലെ ഖത്തർ മാസ്റ്റർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് സൗജന്യ മെഡിക്കൽ പരിശോധന നൽകിയത്.
ക്യാമ്പിൽ 400ഓളം പേർക്ക് സൗജന്യമായി പ്രമേഹവും രക്തസമ്മർദവും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും നൽകി. കൂടാതെ പരിശോധനക്കെത്തിയ ഓരോ രോഗികൾക്കും സൗജന്യ ആരോഗ്യ- ദന്ത പരിശോധന കൂപ്പണുകളും വിതരണം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മാസ്റ്റർ ലേബർ ക്യാമ്പിൽവെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി-ഇൻകാസ് മലപ്പുറം ജില്ല പ്രസിഡന്റ് നൗഫൽ പി.സി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
സലീം ഇടശ്ശേരി, നഹാസ് കൊടിയേരി, ജോർജ് അഗസ്റ്റിൻ, ജോൺ ഗിൽബേർട്ട്, നാസർ വടക്കേക്കാട്, ചാന്ദിഷ് ചന്ദ്രൻ, നദീം മാന്നാർ തുടങ്ങിയവർ സംസാരിച്ചു. ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, മഷ്ഹൂദ് തിരുത്തിയാട്, ജൂട്ടാസ് പോൾ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് തൊഴിലാളികളുമായി സംവദിച്ചു. വസീം
പൊന്നാനി, സായിദ് തെന്നല, മുഹമ്മദലി കുറ്റിപ്പുറം, മുഫാസ്, രജീഷ് ബാബു, ഷഫീർ നരണിപ്പുഴ, രാഖിൽ കൂനോൾമാട്, നിയാസ് കൊട്ടപ്പുറം, അനീസ് കെ.ടി വളപുരം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

