വിമൻ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പറഞ്ഞ് ഔദ്യോഗിക ഗാനം
text_fieldsവിമൻ ഇന്ത്യയുടെ ഔദ്യോഗിക ഗാനം പ്രകാശനം ചെയ്ത ഓൺലൈൻ ചടങ്ങിൽനിന്ന്
ദോഹ: സാമൂഹികസാംസ്കാരികരംഗത്തെ വിമൻ ഇന്ത്യയുടെ ചരിത്രവും വർത്തമാനവും പറയുന്ന ഔദ്യോഗിക ഗാനം ഓൺലൈൻ ചടങ്ങിൽ പുറത്തിറക്കി. 41 വർഷക്കാലത്തെ സംഘടനയുടെ വിവിധ സേവനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗാനം.
ഖത്തറിൻെറ മണ്ണില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് വിമന്‍ ഇന്ത്യ ഖത്തര്‍. തീം സോങ് വിഡിയോ യുട്യൂബ് വഴിയാണ് പുറത്തിറക്കിയത്. അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ മകളും, 'മുഹമ്മദ് റാഫി ലോക വെല്‍ഫെയര്‍ ഫൌണ്ടേഷന്‍' ഡയറക്ടറുമായ നസ്രീന്‍ മിറാജ് അഹ്മദാണ് തീം സോങ് പ്രകാശനം ചെയ്തത്. ഗാനം പുറത്തിറക്കുന്ന വേളയിൽ വികാര നിർഭരമായ വാക്കുകളിലൂടെ അവർ തൻെറ പിതാവിനെ അനുസ്മരിച്ചു.
ഖത്തറിലെ വനിതകൾക്ക് അവരുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും കഴിവുകൾ കണ്ടെത്തുന്നതിലും കലാ സാഹിത്യ വൈജ്ഞാനിക രംഗത്തെ നൈപുണ്യം വളര്‍ത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്ന സംഘടനയാണ് വിമൻ ഇന്ത്യ. ഈ ലക്ഷ്യത്തിനായി അംഗങ്ങൾ അവരുടെ വിലപ്പെട്ട സമയം നൽകുന്നത് മഹത്തരമാണെന്നും നസ്രീന്‍ മിറാജ് അഹ്മദ് അഭിപ്രായപ്പെട്ടു.
ഫലസ്തീനും ഗസ്സക്കും ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്ത്യ പ്രസിഡൻറ് നഹിയ ബീവി സംസാരിച്ചു. ചെറുപ്രായത്തിൽ തന്നെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി യൂ ട്യൂബില്‍ മില്യന്‍ കാഴ്ചക്കാരുള്ള ബാലഗായിക ആയിശ അബ്ദുല്‍ ബാസിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാഫി മൊയ്തുവാണ് തീം സോങ്ങിെൻറ രചന നിര്‍വഹിച്ചത്. സംഗീത സംവിധായകൻ അമീൻ യാസിർ ഈണം പകർന്നു. തലശ്ശേരി സ്വദേശി റഫ റാസിക്കാണ് ശബ്ദം നല്‍കിയത്. ലുലു അഹ്സനയാണ് ദൃശ്യ വിരുന്നൊരുക്കിയത്.
മുന്നൂറോളം സ്ത്രീകൾ പങ്കെടുത്ത പരിപാടിയിൽ സി.ഐ.സി പ്രസിഡൻറ് കെ.ടി. അബ്ദുറഹ്മാന്, ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡൻറ് സി.വി. ജമീല, ഗായിക റഫ റാസിഖ്, രചയിതാവ് ഷാഫി മൊയ്തു, സംഗീത സംവിധായകന്‍ അമീന്‍ യാസിര്‍, തനിമ ഖത്തര്‍ ഡയറക്ടര്‍ അഹമദ് ഷാഫി എന്നിവർ പങ്കെടുത്തു. ബബീന ബഷീര്‍ പ്രാര്‍ഥന നടത്തി. വിമന്‍ ഇന്ത്യ ഖത്തര്‍ പി .ആര്‍. ആന്‍ഡ് മീഡിയ സെക്രട്ടറി മുഹ്സിന നന്ദി പറഞ്ഞു. ശാദിയ ശരീഫ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

