ചാവക്കാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
text_fieldsകബീർ തെരുവത്ത് (പ്രസിഡന്റ് ), ഷെറിൻ പരപ്പിൽ (ജനറൽ സെക്രട്ടറി), പി.എൻ. രഞ്ജിത്ത് കുമാർ (ട്രഷറർ)
ദോഹ: ഖത്തറിലെ ചാവക്കാട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദോഹ സ്കിൽസ് ഡെവലപ്മെന്റ് സെൻട്രലിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷനായി. ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത് റിട്ടേണിങ് ഓഫിസറായി. രണ്ടു വർഷ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളായി കബീർ തെരുവത്ത് (പ്രസിഡന്റ് ), നിഷാം ഇസ്മായിൽ, റാഫി ചാലിൽ, മനോജ് (വൈസ് പ്രസിഡന്റുമാർ), ഷെറിൻ പരപ്പിൽ (ജനറൽ സെക്രട്ടറി), സി ഷാജി, മുസ്തഫ ചാവക്കാട്, ജിംനാസ് അലി (ജോ. സെക്രട്ടറിമാർ), പി.എൻ രഞ്ജിത്ത് കുമാർ (ട്രഷറർ), നിജാസ് (ജോ. ട്രഷർ) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുല്ല തെരുവത്ത് (ഗ്ലോബൽ ചെയർമാൻ), ഷാജി ആലിൽ (അഡ്വൈസറി ബോർഡ് ചെയർമാൻ), പി.എൻ. ബാബുരാജ്, എൻ.ടി. നാസർ , ഷെജി വലിയകത്ത്, ഡോ. ഷാഫി എന്നിവരെ അഡ്വൈസറി ബോർഡ് മെംബർമാരായും തെരഞ്ഞെടുത്തു. ചാവക്കാട് പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ അബ്ദുള്ള തെരുവത്ത്, അഡ്വൈസറി ബോർഡ് മെംബർമാരായ ഡോ. ഷാഫി, ഷാജി ആലിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി സഞ്ജയൻ പാണ്ടിരിക്കൽ സ്വാഗതവും, രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.

