ആഭ്യന്തര വകുപ്പിെൻറ 90 ശതമാനം ഓഫീസുകളും സ്വന്തം കെട്ടിടത്തിൽ
text_fieldsദോഹ: രാജ്യത്തെ ആഭ്യന്തര വകുപ്പിെൻറ 90 ശതമാനം ഓഫീസുകളും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് നിർമാണ വിഭാഗം മേധാവി ബ്രിഗേഡിയർ മുഹമ്മദ് ഥാനി അൽമുദാഹിക്ക വ്യക്തമാക്കി. മന്ത്രാലയത്തിെൻറ കെട്ടിടങ്ങൾ ഹരിത സൗഹൃദ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഓഫീസുകൾ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യം അധികം വൈകാതെ പൂർത്തീകരിക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തിെൻറ സ്വപ്ന പദ്ധതിയായ വിഷൻ 2030െൻറ സുസ്ഥിര വികസനം എന്ന ലക്ഷ്യ പൂർത്തീകരണത്തിെൻറ ഭാഗമായി ഹരിത സൗഹൃദ വികസനമാണ് പൂർത്തീകരിച്ച് കൊണ്ടിരിക്കുന്നത്. 2015ൽ 150ൽ പരം അംഗത്വ രാജ്യങ്ങൾ ഒപ്പ് വെച്ച െഎക്യരാഷ്്ട്ര ഹരിത സൗഹൃദ പദ്ധതികൾ പൂർത്തീകരിക്കുന്നതിന് രാജ്യം തീവ്രശ്രമം നടത്തി വരികയാണെന്ന് ബ്രിഗേഡിയർ അറിയിച്ചു. സുസ്ഥിര വികസനം പരിസ്ഥിതി സൗഹൃദവും രാജ്യ താൽപര്യവും അനുസരിച്ചായിരിക്കണമെന്ന കർശന തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് ഉറച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. കെട്ടിട നിർമാണത്തിൽ പരിസ്ഥിതി നിയമങ്ങൾ പാലിച്ചും ഹരിത സൗഹൃദ രീതി അവലംബിച്ചുമാണ് കെട്ടിടങ്ങൾ നിർമിക്കാൻ അങ്ങളായിരിക്കണം നിർമിക്കേണ്ടതെന്ന തീരുമാനമാണ്
മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. അതിന് വേണ്ടി രാജ്യാനതര തലങ്ങളിൽ തന്നെ വിദഗ്ധരുടെ സേവനം സ്വീകരിച്ച് വരുന്നതായും ബ്രിഗേഡിയർ മുഹമ്മദ് അൽമുദാഹിക്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.