നാളെ മാസപ്പിറവി നിരീക്ഷിക്കണം -ഔഖാഫ്
text_fieldsദോഹ: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കണമെന്ന് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയം ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി അറിയിച്ചു. ഞായറാഴ്ച ശഅബാൻ 29 ആയതിനാൽ അന്നേദിവസം മാസപ്പിറവി ദൃശ്യമാവാൻ സാധ്യത കൂടുതലാണ്.
രാജ്യത്തിന്റെ ഏതെങ്കിലും മേഖലകളിൽ മാസപ്പിറവി ദൃശ്യമാകുന്നവർ ദോഹ ദഫ്ന ടവറിലെ ഔഖാഫ് കാര്യാലയത്തിൽ അറിയിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചേരുന്ന കമ്മിറ്റി യോഗം റമദാൻ പ്രഖ്യാപനം നടത്തും. ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം തിങ്കളാഴ്ചയായിരിക്കും റമദാൻ ഒന്ന് എന്ന് ഖത്തർ കലണ്ടർ ഹൗസ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു.

