വടകര സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.ചെറിയ മൂക്കോലക്കൽ അഷ്റഫ് ചാത്തോത്ത് (54) ആണ് ചൊവ്വാഴ്ച ഖത്തറിൽ മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു മരണം. 16 വർഷത്തോളമായി പ്രമുഖ ഫാർമസി ശൃംഖലയായ വെൽകെയർ ഗ്രൂപ്പിൽ ജോലിചെയ്യുന്ന ഇദ്ദേഹം, നിലവിൽ ഫിനാൻസ് മാനേജറാണ്.
സഫാരിയയാണ് ഭാര്യ. മക്കൾ: ഷിനാസ് അഷ്റഫ്, ശാസിൽ അഷ്റഫ്. പിതാവ്: ഉമ്മർകുട്ടി. മാതാവ്: നഫീസ. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

