ദോഹ: നാട്ടിലേക്ക് യാത്ര തിരിച്ച പ്രവാസി വിമാനത്തിൽ മരിച്ച നിലയിൽ. മലപ്പുറം പുലാമന്തോൾ ചെമ്മലശ്ശേരി ആലമ്പാറ പരേതനായ പൊതുവാച്ചോല ഹസ്സെൻറ (അത്ത) മകൻ മുഹമ്മദ് ഇഖ്ബാലാണ് (53) മരിച്ചത്. ഞാ യറാഴ്ച രാവിലെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഖത്തറിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കാനായി ഒമാൻ എയർവേസിൽ കയറിയതായിരുന്നു. വിമാനം ഇളകി തുടങ്ങിയിട്ടും സീറ്റ് ബെൽറ്റ് ഇടാതിരുന്നത് ശ്രദ്ധയിൽപെട്ടതോടെ എയർ ഹോസ്റ്റസ് വന്ന് തട്ടി വിളിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു. എയർപോർട്ട് ഹോസ്പിറ്റലിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം വക്റ ഹമദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
28 വർഷമായി ഖത്തറിലെ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്. മരണകാരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീ രുമാനം. മാതാവ്: പരേതയായ ആയിശ. ഭാര്യ: സുമയ്യ (കൊളത്തൂർകുറുപ്പത്താൽ) മക്കൾ: ഫൗസിയ, ഫസ്ല. മ രുമകൻ: മുഹമ്മദലി (കുന്നക്കാവ്) സഹോദരങ്ങൾ: യൂസുഫ് (അലമ്പാറ) സൈതലവി (കൊപ്പം) നാസർ (ആ ലമ്പാറ) ഖദീജ (വിളയൂർ) ആയിശ (തൊടുപുഴ) സുബൈദ (ആലമ്പാറ) പരേതയായ കുഞ്ഞിപ്പാത്തുമ്മ.