മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsപി.കെ. സിദ്ദീഖ്
ദോഹ: ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. മലപ്പുറം കുനിയിൽ സ്വദേശി ചീരാത്ത് പി.കെ. സിദ്ദീഖ് (69 വയസ്സ്) ആണ് നിര്യാതനായത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാത്തതിനെ തുടർന്ന് സൃഹൃത്തുക്കൾ എത്തി വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിക്കുന്നത്.
ഹോട്ടൽ, ട്രാൻസ്പോർട്ട് സംരംഭങ്ങളുമായി 42 വർഷമായി ഖത്തർ പ്രവാസിയാണ്. ജൈദ ടവറിന് സമീപം പ്രവർത്തിച്ചിരുന്ന ടോപ്ഫോമിന്റെ ഉടമയായിരുന്നു. സാമൂഹിക -സാംസ്കാരിക മേഖലകളിലെ സാന്നിധ്യമായിരുന്ന സിദ്ദീഖ് ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ കെപ്‌വ ഖത്തറിന്റെ സ്ഥാപക പ്രസിഡന്റ്, കുനിയിൽ പ്രവാസി കൂട്ടായ്മയായ (കിയ ഖത്തർ) രക്ഷധികാരിയുമാണ്.
ഭാര്യ: സുഹ്റ നെടിയിരുപ്പ്. പിതാവ്: പരേതനായ പി.കെ ചീരാത്ത് ഉമ്മർ, മാതാവ്: പരേതയായ ഉമ്മാച്ചക്കുട്ടി. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, മുഹമ്മദ് കോയ, ഷബീർ, അബ്ദുറഹിമാൻ, സുബൈദ പുത്തലം, സീനത്ത് പണിക്കര പുറായ, സൗദ ചെറുവാടി, പരേതരായ ഉണ്ണിമോയിൻ, ഫാത്തിമ, സക്കീന. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

