നെടുമ്പാശേരി സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsദോഹ: ആലുവ നെടുമ്പാശേരി നെടുവന്നൂർ സ്വദേശി ദോഹയിൽ നിര്യാതനായി. പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകൻ സലീം (53) ആണ് മരിച്ചത്. 25 വർഷത്തോളമായി ഖത്തറിലുണ്ട്. സൈലിയ പൊലീസ് ട്രെയ്നിങ് കോളജിലെ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു. ചികിൽസക്കായി നാട്ടിൽപോയി കഴിഞ്ഞ ആഗസ്റ്റ് 13നാണ് തിരിച്ചെത്തിയത്. ശനിയാഴ്ച രാത്രി 8.30ന് ഹമദ് ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: റഹ്മത്ത്. മക്കൾ: റിയാസ്, ഷിയാസ്, ഷഹ്നാസ്. മൂത്ത മകൻ റിയാസ് ഒാൺഅറൈവൽ വിസയിൽ ദോഹയിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
