സെന്‍ട്രല്‍ ദോഹയിൽ നമ്പര്‍ പ്ലേറ്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും
text_fieldsദോഹ: നവംബര്‍ ഒന്ന് മുതല്‍ സെന്‍ട്രല്‍ ദോഹയിലെ വാഹനത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നമ്പർ പ്ലേറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കും. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ് മുതൽ സി-റിങ് റോഡ് തെക്ക്-പടിഞ്ഞാറു വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമായാണ് നമ്പർ പ്ലേറ്റ് വഴിയുള്ള ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്.
സെപ്റ്റംബർ മുതൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി 10വരെ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നമ്പര്‍പ്ലേറ്റ് മാനേജ്മെന്റ് സിസ്റ്റം ഒക്ടോബര്‍ 28വരെ തുടരും. നവംബർ ഒന്ന് മുതൽ ടൂർണമെന്റ് വേളയിൽ ഇത് എല്ലാദിവസവും നിലനിർത്തും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് പ്ലേറ്റുകളും കറുത്ത പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് പ്ലേറ്റുകളും ഉള്ള വാഹനങ്ങള്‍ സെന്‍ട്രല്‍ ദോഹയില്‍നിന്ന് വഴിതിരിച്ചുവിട്ടുകൊണ്ടാണ് നിയന്ത്രണം. ഒരു വാഹനം മാത്രമുള്ള ആളുകളെയും പൊതുഗതാഗത വാഹനങ്ങളെയും അടിയന്തര സേവനങ്ങളെയും നമ്പര്‍ പ്ലേറ്റ് മാനേജ്മെന്റ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇളവ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെന്‍ട്രല്‍ ദോഹയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

