Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനു​ഐ​ജ...

നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഭാ​ഗി​ക​മാ​യി തു​റ​ന്നു

text_fields
bookmark_border
നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഭാ​ഗി​ക​മാ​യി തു​റ​ന്നു
cancel
camera_alt

നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത​പ്പോ​ൾ

ഫോ​​ട്ടോ: പെ​നി​ൻ​സു​ല 

ദോ​ഹ: ഡി-​റി​ങ് റോ​ഡി​ലെ നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഭാ​ഗി​ക ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്തു. ന​ജ്മ, അ​ൽ ഹി​ലാ​ൽ, നു​ഐ​ജ, ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് എ​ന്നീ മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ഇ​തോ​ടെ സു​ഗ​മ​മാ​കും. പൊ​തു മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ശ്ഗാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡി-​റി​ങ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്ന​ത്.

ന​ജ്മ സ്​​ട്രീ​റ്റി​ൽ നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഡി-​റി​ങ് റോ​ഡി​ലെ​ത്തി വ​ട​ക്ക് ഭാ​ഗ​ത്തേ​ക്കോ എ​യ​ർ​പോ​ർ​ട്ട് സ്​​ട്രീ​റ്റി​ലേ​ക്കോ തി​രി​യാം. കൂ​ടാ​തെ ഡി ​റി​ങ് റോ​ഡി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലെ​ത്തി ന​ജ്മ സ്​​ട്രീ​റ്റി​ലേ​ക്കും ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കും തി​രി​യാ​നും പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കും.

പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ സു​ഗ​മ​മാ​കു​മെ​ന്നും ഡി-​റി​ങ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി 50 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നും അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നും അ​ശ്ഗാ​ൽ ഹൈ​വേ െപ്രാ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള എ​ഞ്ചി. അ​ബ്​​ദു​ല്ല ദ​ർ​വി​ശ് പ​റ​ഞ്ഞു.

ലു​ലു ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​തി​നു ശേ​ഷം ഡി-​റി​ങ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ലെ ര​ണ്ടാ​മ​ത് നാ​ഴി​ക​ക്ക​ല്ലാ​ണ് നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ തു​റ​ന്നു​കൊ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ​രീ​ജ് അ​ൽ അ​ലി ഇ​ൻ​റ​ർ​ചെ​യ്ഞ്ച് (അ​ൽ ത​ദാ​മു​ൻ ഇ​ൻ​റ​ർ​ചെ​യ്ഞ്ച്), നു​ഐ​ജ ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ (ദി ​മാ​ൾ), ലു​ലു ഇ​ൻ​റ​ർ​സെ​ക്​​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി ​റി​ങ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuje Intersection is partially open
Next Story